Editor Educareers

ഇന്ത്യൻ നേവിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. ഇന്ത്യന്‍ നേവിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. തസ്തികയിൽ ആകെ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഷോര്‍ട്ട് സര്‍വീസ് പ്രകാരമാണ് നിയമനങ്ങൾ നടക്കുക. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ ജനുവരി 10ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം.  യോഗ്യതഉദ്യോ​ഗാർത്ഥികൾ 60 ശതമാനം മാര്‍ക്കോടെ എംഎസ് സി/ ബിഇ/ ബിടെക്/ എംടെക് അല്ലെങ്കില്‍ എംസിഎ പാസായവരായിരിക്കണം. നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് 2025 മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴിമല…

Read More

സായുധസേനകളിൽ ഓഫീസറാകാൻ; അവസരം ഇപ്പോൾ അപേക്ഷിക്കാം

സൈന്യത്തിൽ ഓഫീസറാകാൻ ആ​ഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. ബിരുദത്തിനുശേഷം സായുധസേനകളിൽ ഓഫീസറാകാൻ അവസരമൊരുക്കുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷന് (സി.ഡി.എസ്.ഇ.) (I) 2025-ന് ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിവിധ സ്ഥാപനങ്ങളിലായി, ഓഫീസർ നിയമനത്തിലേക്കു നയിക്കുന്ന കോഴ്സുകളിലേക്ക് മൊത്തം 457 പേർക്കാണ് പ്രവേശനം ലഭിക്കുക. ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐ.എം.എ. ഡെറാഡൂൺ- 100 ഒഴിവുകൾ, ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല- 32, എയർഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്- 32, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ.) ചെന്നൈ- 275 (പുരുഷന്മാർ),…

Read More

വിദേശത്ത് പഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പൂർണ ധനസഹായം നൽകുന്ന മികച്ച സ്കോളർഷിപ്പുകളെക്കുറിച്ച് അറിയാം

പല ഇന്ത്യൻ വിദ്യാർത്ഥികൾക്കും മികച്ച വിദ്യാഭ്യാസം, അന്താരാഷ്ട്ര അനുഭവം, മികച്ച തൊഴിൽ സാധ്യതകൾ, വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം എന്നിവയുണ്ട്. അതേസമയം, വിദേശത്ത് പഠിക്കുന്നതിനുള്ള ചെലവ് ഒരു പ്രധാന തടസ്സമാകാം. ജീവിതച്ചെലവുകൾക്കും ട്യൂഷനുകൾക്കും ഇടയ്ക്കിടെ യാത്രാച്ചെലവുകൾക്കുമായി നൽകുന്ന പൂർണ്ണമായി ധനസഹായം നൽകുന്ന സ്കോളർഷിപ്പുകൾ പ്രതീക്ഷയുടെ ഒരു കിരണങ്ങൾ വാ​ഗ്ദാനം ചെയ്യുന്നു. സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിനു പുറമേ, ഈ സ്കോളർഷിപ്പുകൾ നേതൃത്വ സാധ്യതയും അക്കാദമിക് മെറിറ്റും പോലുള്ള നേട്ടങ്ങളെ മാനിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശത്ത് അവരുടെ വിദ്യാഭ്യാസം തുടരാൻ ഉപയോഗിക്കാവുന്ന,…

Read More

പ്രസാര്‍ ഭാരതിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിൽ അവസരം. പ്രസാര്‍ ഭാരതിയിലേക്ക് മുഴുവന്‍ സമയ കരാര്‍ അടിസ്ഥാനത്തില്‍ എഡിറ്റോറിയല്‍ എക്‌സിക്യൂട്ടീവ്/ന്യൂസ് റീഡര്‍ കം ട്രാന്‍സ്ലേറ്റര്‍ ( കൊങ്കണി ) തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും പ്രകടന അവലോകനത്തിന്റെയും അടിസ്ഥാനത്തില്‍ ഇത് വിപുലീകരിക്കുന്നതാണ്. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം 58 വയസ് കവിയാന്‍ പാടില്ല. തസ്തികയില്‍ ജോലി ചെയ്യാനും മുകളില്‍ പറഞ്ഞ ആവശ്യകതകള്‍ നിറവേറ്റാനും ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രസാര്‍…

Read More

ഈ രാജ്യത്തേക്ക് ഇനി തടസങ്ങളില്ലാതെ പറക്കാം; 2025 ഓടെ വരുന്നത് വലിയ മാറ്റങ്ങൾc

2025ൽ സ്വീഡനിലെ വർക്ക് പെർമിറ്റ്, തൊഴിൽ വിസ എന്നിവയിൽ നിരവധി മാറ്റങ്ങളാണ് നിലവിൽ വരുന്നത്. ഐ.ടി, ഹെൽത്ത് കെയർ, നിർമ്മാണം എന്നിവയിൽ സ്കിൽഡ് പ്രൊഫഷണലുകൾക്ക് സ്വീഡനിൽ സാദ്ധ്യതകളേറെയാണ്. നഴ്‌സിംഗ്, എൻജിനിയറിംഗ്, ടീച്ചിംഗ്, ആർക്കിടെക്ച്ചർ, നിർമാണം, ഡെന്റിസ്ട്രി, സൈക്കോളജി, ഇലക്ട്രിഷ്യൻ, ഐ.ടി തുടങ്ങിയ രംഗങ്ങളിൽ നിരവധി അവസരങ്ങളാണ് ഉദ്യോ​ഗാർത്ഥികലെ കാത്തിരിക്കുന്നത്. MEXT 2025 സ്കോളർഷിപ് @ ജപ്പാൻജപ്പാനിലെ പ്രസിദ്ധമായ യോക്കോഹാമ നാഷണൽ യൂണിവേഴ്സിറ്റിയിൽ MEXT 2025 സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സുസ്ഥിര വികസനം, എൻജിനിയറിംഗ്, സോഷ്യൽ സയൻസസ്, അർബൻ…

Read More

ന്യൂസിലാൻഡ് പോസ്റ്റ് സ്റ്റഡി വർക്ക് വിസ; അറിയേണ്ടതെല്ലാം

ന്യൂസിലാൻഡ് പോസ്റ്റ് സ്റ്റഡി വർക്ക് വിസ (PSWV) വിദ്യാർത്ഥികൾക്ക് അവരുടെ യോഗ്യതകൾ അനുസരിച്ച് മൂന്ന് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു. PSWV ചട്ടങ്ങളിലെ സമീപകാല മാറ്റങ്ങൾ, ഒരു ബിരുദാനന്തര ഡിപ്ലോമയ്ക്ക് (PGDip) ശേഷം ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്കുള്ള യോഗ്യത നഷ്‌ടപ്പെടില്ലെന്ന് ഉറപ്പാക്കുന്നു. മുമ്പ്, 30 ആഴ്‌ചത്തെ ബിരുദാനന്തര ഡിപ്ലോമ പൂർത്തിയാക്കി ഉടൻ തന്നെ ബിരുദാനന്തര ബിരുദത്തിലേക്ക് (മാസ്റ്റേഴ്‌സ് പ്രോഗ്രാമിൻ്റെ 30 ആഴ്‌ച ആവശ്യകത നിറവേറ്റാതെ) മുന്നേറിയ വിദ്യാർത്ഥികൾക്ക്…

Read More

കേന്ദ്രസർക്കാർ ജോലിയാണോ ലക്ഷ്യം; ബിഎസ്എഫ് ൽ അവസരം

കേന്ദ്രസർക്കാർ ജോലി സ്വപ്നം കാണുന്നവർക്കിതാ ഒരു സുവർണാവസരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് (ബി.എസ്. എഫ്)സ്‌പോര്‍ട്‌സ് ക്വോട്ട നിയമനം നടക്കുന്നു. കായിക മികവ് തെളിയിച്ച താരങ്ങള്‍ക്കാണ് അവസരം. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി (ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് ആന്‍ഡ് നോണ്‍ മിനിസ്റ്റീരിയല്‍) തസ്തികയിലാണ് നിയമനം നടക്കുന്നത്. ആകെ 275 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ഡിസംബര്‍ 30 ആണ്. തസ്തികയും & ഒഴിവുകളുംബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക്…

Read More

2025 ൽ ഈ മേഖലയിലുള്ളവർക്ക് സുവർണകാലം

ലോകമെമ്പാടുമുള്ള തൊഴിലന്വേഷകര്‍ പുത്തന്‍ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ നോക്കി കാണുന്നത്. അനുദിനം വികസിക്കുന്ന സാങ്കേതിക വിദ്യയുടെ കരുത്തില്‍ എല്ലാ മേഖലയിലും തൊഴിലവസരങ്ങള്‍ രൂപപ്പെടുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ്, ഡേറ്റ സയന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവയൊക്കെ തൊഴില്‍ മേഖലയിലേക്കും കടന്ന് വന്നത് 2024 ല്‍ ആണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ളവയുടെ ആവിര്‍ഭാവം മൂലം തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഒരുവശത്ത് പുത്തന്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ റിക്രൂട്ടര്‍മാരുടെ കണ്ണ് എ ഐ, ഡേറ്റ അനലിറ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മെഷീന്‍ ലേണിംഗ്…

Read More

ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ് ബാങ്കിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം. ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ് ബാങ്കിലേക്കാണ് (ഐപിപിബി) റിക്രൂട്ട്മെന്റ് നടക്കുന്നത്. വിവിധ തസ്തികകളിലായി ആകെ 68 ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. കൂടാതെ സ്പെഷ്യലിസ്‌റ്റ് ഓഫീസർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം 1.4 ലക്ഷം മുതൽ 2.25 ലക്ഷം വരെ ശമ്പളം ലഭിക്കും. അസിസ്‌റ്റന്റ് മാനേജർ (ഐടി)- 54 ഒഴിവുകൾ, സൈബർ സെക്യൂരിറ്റി വിദഗ്ദൻ – ഏഴ് ഒഴിവുകൾ മാനേജർ ഐടി പേയ്മെൻ്റ് സിസ്‌റ്റം- ഒരു ഒഴിവ്, മാനേജർ…

Read More

പുതുവർഷം മുതൽ യുകെ വീസക്ക് ചെലവ് കൂടും; അറിയേണ്ടതെല്ലാം

2025 ജനുവരി മുതൽ, യുകെയിൽ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവക്ക് നിലവിലെ ആവശ്യകതകളേക്കാൾ കുറഞ്ഞത് 11 ശതമാനം കൂടുതൽ സാമ്പത്തിക കരുതൽ ധനം കാണിക്കേണ്ടതായി വരും. പുതിയ നിയമപ്രകാരം ജനുവരി 2 മുതൽ, യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാർഥികൾ ജീവിതച്ചെലവുകൾ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകൾ കാണിക്കേണ്ടതുണ്ട്. ലണ്ടനിലെ കോഴ്‌സുകൾക്ക് പ്രതിമാസം 1,483 പൗണ്ട് (1.5 ലക്ഷം രൂപ), ലണ്ടന് പുറത്തുള്ള കോഴ്‌സുകൾക്ക് പ്രതിമാസം 1,136 പൗണ്ടുമാണ് തെളിവായി കാണിക്കേണ്ടത്. കൂടാതെ ഒരു വർഷത്തെ മാ‌സ്റ്റേഴ്സ്…

Read More