നിരവധി ഒഴിവുകളുമായി ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു; ഇപ്പോൾ തന്നെ അപേക്ഷിക്കു

ബാങ്കിൽ ഒരു ജോലി നേടിയാലോ, ഇതാ ഒരു സുവർണാവസരം. ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ തസ്തികകളിലായി റിക്രൂട്ട്‌മെന്റ് നടക്കുന്നു. മാര്‍ക്കറ്റിങ് ഓഫീസര്‍, മാനേജര്‍, സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകളിലായി ആകെ 1267 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ജനുവരി 17ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. 

തസ്തിക & ഒഴിവ്
അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ 150, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് മാനേജര്‍ 50, മാനേജര്‍ (സെയില്‍സ്) 45, മാനേജര്‍ ക്രെഡിറ്റ് അനലറ്റിക്‌സ് 78, സീനിയര്‍ മാനേജര്‍ ക്രെഡിറ്റ് അനലിസ്റ്റ് 46, സീനിയര്‍ മാനേജര്‍ എംഎസ്എംഇ റിലേഷന്‍സ് 205, എസ്എംഇ സെല്‍ ഹെഡ 12, ഓഫീസര്‍ സെക്യൂരിറ്റി അനലിസ്റ്റ് 5, മാനേജര്‍ സെക്യൂരിറ്റി അനലിസ്റ്റ് 2, സീനിയര്‍ മാനേജര്‍ സെക്യൂരിറ്റി അനലിസ്റ്റ് 2, ടെക്‌നിക്കല്‍ ഓഫീസര്‍-സിവില്‍ എഞ്ചിനീയര്‍ 6, ടെക്‌നിക്കല്‍ മാനേജര്‍- സിവില്‍ എഞ്ചിനീയര്‍ 2, ടെക്‌നിക്കല്‍ ഓഫീസര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ 4 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

ടെക്‌നിക്കല്‍ മാനേജര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ 2, ടെക്‌നിക്കല്‍ സീനിയര്‍ മാനേജര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ 2, ടെക്‌നിക്കല്‍ മാനേജര്‍ ആര്‍കിടെക്ട് 2, സീനിയര്‍ മാനേജര്‍ സി ആന്‍ഡ് ഐസി റിലേഷന്‍ഷിപ്പ് മാനേജര്‍ 10, ചീഫ് മാനേജര്‍ സി ആന്റ് ഐസി റിലേഷന്‍ഷിപ്പ് മാനേജര്‍ 5, ക്ലൗഡ് എഞ്ചിനീയര്‍ 6, ഇടിഎല്‍ ഡെവലപ്പര്‍ 7, എഐ എഞ്ചിനീയര്‍ 20 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. 

അപേക്ഷ & ഫീസ്
ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗത്തിൽപ്പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് 600 രൂപയും, എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ തുടങ്ങിയവർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. 

അപേക്ഷ അയക്കാൻ താല്‍പര്യമുള്ള യോ​ഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.bankofbaroda.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് വിശദമായ വിജ്ഞാപനവും, കൂടുതല്‍ വിവരങ്ങളും മനസിലാക്കിയ ശേഷം www.ibpsonline.ibps.in/bobsodec24 എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *