ആസ്‌ട്രേലിയ എല്ലാ കാലത്തും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന കേന്ദ്രമാണ്. ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയാണ് ആസ്‌ട്രേലിയന്‍ പഠനത്തിന്റെ കേന്ദ്രമെന്ന് പറയാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാന്‍ബറയിലുണ്ട്. കാന്‍ബറയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഈ കണക്കുകള്‍ മാത്രം മതി മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കാന്‍ബറ എത്രത്തോളം പോപ്പുലറാണെന്ന് മനസിലാക്കാന്‍.
2016 മുതല്‍ പ്രദേശത്തേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. 2023 ല്‍ മാത്രം 1362 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാന്‍ബറയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയത്. മാത്രമല്ല 2021ലെ സെന്‍സസ് പ്രകാരം 17500 ഇന്ത്യക്കാരാണ് കാന്‍ബറയില്‍ താമസക്കാരായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.
2024 മേയില്‍ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ നടത്തിയ പഠനത്തില്‍ ജീവിത നിലവാരത്തില്‍ കാന്‍ബറയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി തെരഞ്ഞെടുത്തിരുന്നു. മാത്രമല്ല ക്യൂ.എസ് റാങ്കിങ് പ്രകാരം വിദ്യാര്‍ഥി സൗഹൃദ നഗരങ്ങളുടെ പട്ടകയില്‍ 29ാം സ്ഥാനത്താണ് കാന്‍ബറ.
കാന്‍ബെറയിലെ മികച്ച അഞ്ച് യൂണിവേഴ്‌സിറ്റികള്‍
- ആസ്‌ട്രേലിയന്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി
ക്യൂ.എസ് വേള്‍ഡ് റാങ്കിങ്ങില്‍ 30 സ്ഥാനത്തുള്ള ആസ്‌ട്രേലിയന്‍ നാഷനല്‍ യൂണിവേഴ്‌സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്. എഞ്ചിനീയറിങ്, സയന്‍സ്, സാംസ്‌കാരിക പഠനം എന്നീ വിഷയങ്ങളില്‍ മികച്ച പഠന സാധ്യതകളും വാഗ്ദാനം ചെയ്യുന്നു.
- യൂണിവേഴ്‌സിറ്റി ഓഫ് കാന്‍ബറ
ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 403ാം സ്ഥാനമാണ് യൂണിവേഴ്‌സിറ്റി ഓഫ് കാന്‍ബെറയ്ക്കുള്ളത്. വിദ്യാര്‍ഥികള്‍ക്കിടയിലെ അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ ലോകത്തിലെ മികച്ച അഞ്ച് യൂണിവേഴ്‌സിറ്റികളിലൊന്നും കാന്‍ബെറ യൂണിവേഴ്‌സിറ്റിയാണ്. മാത്രമല്ല ബിരുദധാിരകള്‍ക്കുള്ള ജോലി സാധ്യതയില്‍ ഒന്നാം സ്ഥാനവും കാന്‍ബറ യൂണിവേഴ്‌സിറ്റിക്കാണ്. ആരോഗ്യം, മാനേജ്‌മെന്റ് സ്റ്റഡീസ് മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നു.
- ആസ്‌ട്രേലിയ കാത്തലിക് യൂണിവേഴ്‌സിറ്റി
ക്യൂ.എസ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ 901 ാം സ്ഥാനമാണ് ആസ്‌ട്രേലിയ കാത്തലിക് യൂണിവേഴ്‌സിറ്റിക്കുള്ളത്. നഴ്‌സിങ്, സ്പീച്ച് പാത്തോളജി, സോഷ്യല്‍ വര്‍ക്ക്, ടീച്ചിങ് കോഴ്‌സുകള്‍ക്ക് പ്രധാന്യം നല്‍കുന്നു.
- യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ്
ക്യൂ.എസ് വേള്‍ഡ് റാങ്കിങ്ങില്‍ 19ാം സ്ഥാനത്തുള്ള സ്ഥാപനമാണിത്. ബിരുദ പ്രോഗ്രാമുകളില്‍ ആസ്‌ട്രേലിയയുടെ പ്രതിരോധ അക്കാദമിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മാസ്‌റ്റേഴ്‌സ് കോഴ്‌സുകളിലാണ് പ്രവേശനം ലഭിക്കുക.
- കാന്‍ബെറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സി.ഐ.ടി
ടെക്‌നിക്കല്‍ മേഖലയില്‍ കാന്‍ബെറയിലെ ഏറ്റവും വലിയ സ്ഥാപനമാണ് സി.ഐ.ടി. 90 ശതമാനത്തിലധികം ബിരുദ ധാരികള്‍ക്കും ജോലി ലഭിക്കുമെന്ന റെക്കോര്‍ഡും സി.ഐ.ടിക്കുണ്ട്. ഫിറ്റ്‌നസ്, ട്രേഡ്, ഫിനാന്‍സ്, ഐ.ടി, എനര്‍ജി, ഹെല്‍ത്ത ്‌മേഖലകളിലായി ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നില്ല. പകരം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മൊത്തമായി നിരവധി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ കാന്‍ബറയിലെ യൂണിവേഴ്‌സിറ്റികള്‍ നല്‍കി വരുന്നുണ്ട്.
- യൂണിവേഴ്‌സിറ്റി കാന്‍ബറ
യു.സി ഇന്റര്‍നാഷനല്‍ ഹൈ അച്ചീവര്‍ സ്‌കോളര്‍ഷിപ്പ്, യു.സി ഇന്റര്‍നാഷനല്‍ കോഴ്‌സ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്.
- എ.സി.യു
എ.സി.യു ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ്, ഗ്ലോബല്‍ എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ്, എസിയു ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ് അക്കമെഡേഷന്‍ സ്‌കോളര്‍ഷിപ്പ്.
ഇതിന് പുറമെ അക്കാദമിക മികവിന്റെയും, കായിക മികവിന്റെയും അടിസ്ഥാനത്തില്‍ വിവിധങ്ങളായ മറ്റ് സ്‌കോളര്‍ഷിപ്പുകളും യൂണിവേഴ്‌സിറ്റികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
Leave a Reply