കേന്ദ്ര സർക്കാർ ജോലി നേടാം; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്‌റ്റ് മാനേജ്മെന്റിൽ അവസരം

കേന്ദ്ര സർക്കാർ ജോലി നേടാനാ​ഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. ഭോപാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്‌റ്റ് മാനേജ്മെന്റിൽ വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡയറക്ട്‌ട്/ഡെപ്യൂട്ടേഷൻ/കരാർ വഴിയാണ് നിയമനം. ഡിസംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള തസ്‌തികകൾ
ലൈബ്രറി സെമി പ്രഫഷനൽ, ജൂനിയർ അസിസ്‌റ്റന്റ്, സ്‌റ്റോഗ്രാഫർ, മാനേജർ-ഡെപ്യൂട്ടി മാനേജർ (മെയിന്റനൻസ്), അസിസ്‌റ്റൻ്റ് മാനേജർ (ഹോർട്ടികൾച്ചർ), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫിസർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്‌റ്റന്റ് ഫിനാൻസ് ഓഫിസർ, സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്‌റ്റൻഡ്, അസിസ്‌റ്റൻഡ് ഗ്രേഡ് I, ജൂനിയർ മാനേജർ (ടെക്നിക്കൽ) II, ജൂനിയർ അസിസ്‌റ്റൻഡ് (ടെക്നിക്കൽ)- ഇലക്ട്രീഷ്യൻ/പ്ലംബർ/സിവിൽ വർക്, സ്‌റ്റാഫ് കാർ ഡ്രൈവർ ഗ്രേഡ് III. എന്നി തസ്തികകളിലാണ് ഒഴിവുള്ളത്.

താത്പര്യമുള്ള ഉദ്യോ​ഗാർഥികൾ വിശദ വിവരങ്ങൾക്കായി www.iifm.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *