2025 ൽ യുഎഇയിൽ വൻ വളർച്ച: ഈ മേഖലയില്‍ കൈ നിറയെ അവസരങ്ങൾ; പ്രവാസികള്‍ക്കും സന്തോഷിക്കാം
അബുദാബി: യുഎഇയിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാനഘടകങ്ങൾ, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യമാർന്ന അവസരങ്ങൾ, ഡിജിറ്റൽ മുന്നേറ്റങ്ങൾ, ഭാവി വികസനങ്ങളെ മുന്നിൽ കണ്ടുള്ള പദ്ധതികൾ ഇവയെല്ലാമാണ്. ആഗോള റിപ്പോർട്ടുകളും റാങ്കിംഗും അനുസരിച്ച് ലോകത്തെ പ്രതിഭകൾക്കുള്ള ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നാണ് യുഎഇ, പ്രത്യേകിച്ചും വൈദഗ്ധ്യമുള്ള ആളുകളെ സംബന്ധിച്ച്. വിദഗ്ധ തൊഴിലാളികൾക്ക് വരും നാളുകളുകളിൽ വമ്പൻ അവസരങ്ങളാണ് യുഎഇയിൽ ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന മേഖലകളിൽ. 2025 ൽ യുഎഇയുടെ തൊഴിൽ…