
സായുധസേനകളിൽ ഓഫീസറാകാൻ; അവസരം ഇപ്പോൾ അപേക്ഷിക്കാം
സൈന്യത്തിൽ ഓഫീസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. ബിരുദത്തിനുശേഷം സായുധസേനകളിൽ ഓഫീസറാകാൻ അവസരമൊരുക്കുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷന് (സി.ഡി.എസ്.ഇ.) (I) 2025-ന് ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിവിധ സ്ഥാപനങ്ങളിലായി, ഓഫീസർ നിയമനത്തിലേക്കു നയിക്കുന്ന കോഴ്സുകളിലേക്ക് മൊത്തം 457 പേർക്കാണ് പ്രവേശനം ലഭിക്കുക. ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐ.എം.എ. ഡെറാഡൂൺ- 100 ഒഴിവുകൾ, ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല- 32, എയർഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്- 32, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ.) ചെന്നൈ- 275 (പുരുഷന്മാർ),…