
പരീക്ഷയെഴുതാതെ ഒന്നര ലക്ഷം രൂപ ശമ്പളമുള്ള കേന്ദ്ര സർക്കാർ ജോലി; ഇപ്പോൾ അപേക്ഷിക്കാം
പരീക്ഷയെഴുതാതെ തന്നെ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി സ്വന്തമാക്കാൻ അവസരം. ടെലികമ്യൂണിക്കേഷൻസ് വകുപ്പിൽ സബ് ഡിവിഷണൽ എഞ്ചീനിയർ (എസ്‌ഡിഇ) തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. താൽപര്യമുളളവർ കമ്യൂണിക്കേഷൻസ് വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി (https://dot.gov.in/) അപേക്ഷിക്കണം. ഈ മാസം 26 വരെയാണ് അവസരം. വിവിധയിടങ്ങളിലായി ആകെ 48 ഒഴിവുകളാണുള്ളത്. ഡൽഹിയിൽ 22 ഒഴിവുകളുണ്ട്. കൂടാതെ അഹമ്മദാബാദിലും ഷില്ലോംഗിലും മൂന്ന് ഒഴിവുകൾ വീതവും കൊൽക്കത്തയിലും മുംബയിലും നാല് വീതവും ഉണ്ട്. കൂടാതെ ജമ്മു കാശ്മീർ, മീററ്റ്, നാഗ്‌പൂർ,…