തൊഴിലന്വേഷകർക്കിതാ നിരവധി അവസരങ്ങൾ

തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം. കോർപറേഷൻ, പഞ്ചായത്തുകൾ ഉൾപ്പെടെ വിവിധയിടങ്ങളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഉദ്യോ​ഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കാം. പ്രോജക്ട് ഫെലോകുസാറ്റിൽ ഗണിതശാസ്ത്ര വകുപ്പിൽ പ്രോജക്‌ട് ഫെലോ ഒഴിവ്. ഡോ. എ.എ. അമ്പിളി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, കെഎസ്‌സിഎസ്‌ടിഇ യങ് സയൻറിസ്റ്റ് സ്കീം, ഗണിതശാസ്ത്ര വകുപ്പ്, കുസാറ്റ്, കൊച്ചി -22 എന്ന വിലാസത്തിൽ ജനുവരി 9നകം അപേക്ഷകൾ ലഭിക്കണം. ഇ-മെയിൽ: ambily@cusat.ac.in. ജനുവരി 10ന് തസ്തികയിലേക്കുള്ള അഭിമുഖം നടക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2862523….

Read More

കേരള പിഎസ്സിക്ക് കീഴിൽ അവസരം; ഇപ്പോൾ അപേക്ഷിക്കു

കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾക്കിതാ ഒരു സുവർണാവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം, പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന്…

Read More

രണ്ട് പുതിയ വീസ പ്രോഗ്രാമുകൾ അവതരിപ്പിച്ച് തായ്‌വാൻ; നിരവധി അവസരങ്ങൾ

വിദഗ്‌ധരായ ഇന്ത്യൻ തൊഴിലാളികളെ ആകർഷിക്കുന്നതിനായി തായ്‌വാൻ രണ്ട് പുതിയ വീസ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. നൈപുണ്യം നേടിയ നിരവധി പ്രഫഷണലുകളുടെ ആവശ്യം ഇപ്പോൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന വിധം തൊഴിൽ ശക്തി വർധിപ്പിക്കാനാണ് തായ് വാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നത്. ടെക്നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ഉദ്യോഗാർത്ഥികൾക്ക് നിരവധി അവസരങ്ങളുള്ളത്. ഇന്ത്യൻ പൗരന്മാർക്ക് തായ്‌വാനിൽ വിദഗ്‌ധ തൊഴിൽ തേടാൻ അനുവദിക്കുന്നതാണ് പുതിയ എംപ്ലോയ്മെൻ്റ് സീക്കിംഗ് വിസ. ദീർഘകാല ജോലിക്കു മുമ്പ് രാജ്യത്ത് പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ…

Read More

എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവർണാവവസരം. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഓഫീസര്‍ തസ്തികയിലേക്ക് ആകെ 172 ഒഴിവുകളാണുള്ളത്. നിലവില്‍ കരാര്‍ നിയമനമാണ്, പിന്നീട് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ താല്‍പര്യപ്രകാരം കരാര്‍ നീട്ടാനും സാധ്യതയുണ്ട്.  തസ്തിക & ഒഴിവ് മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളിലാണ് നിയമനങ്ങൾ നടക്കുക. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ 172 ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. മുബൈ എയര്‍പോര്‍ട്ടില്‍ 145 ഒഴിവുകളും, ഡല്‍ഹി എയർപോർട്ടിൽ…

Read More

ഡാറ്റാ സയന്‍സിൽ ഒരു കരിയർ ആയാലോ; ലക്ഷങ്ങളാണ് ശമ്പളം

2025 ല്‍ മികച്ച കരിയര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ, എങ്കില്‍ നിങ്ങള്‍ ഡാറ്റാ സയന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡാറ്റാ സയന്‍സിലെ ഒരു കരിയര്‍, വളര്‍ച്ചയ്ക്കും പുതിയ ക്ലയന്റ് പ്രോജക്ടുകള്‍ക്കുമുള്ള അനന്തമായ അവസരങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ഡിമാന്‍ഡില്‍ നിങ്ങളെ നിലനിര്‍ത്തും എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പറയുന്നത്. സ്ഥാപനങ്ങള്‍ പ്രതിദിനം കൈകാര്യം ചെയ്യുന്ന ഡാറ്റയുടെ അളവ് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൊജക്ടുകള്‍ മുതല്‍ പുതിയ വിപണികളിലേക്ക് വ്യാപിക്കുന്നത് വരെ ഡാറ്റ, ബിസിനസ് വിജയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്….

Read More

32000ത്തിലധികം പേർക്ക് തൊഴിലവസരങ്ങളുമായി റെയിൽവേ

32000ത്തിലധികം പേർക്ക് തൊഴിലവസരങ്ങളുമായി റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രൂപ്പ് ഡിയിലെ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. ഉദ്യോഗാർത്ഥികൾക്ക് ജനുവരി 23 മുതൽ അപേക്ഷകൾ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് ആർആർബിയുടെ ഔദ്യോഗിക ബെബ്സൈറ്റിൽ ലഭിക്കും. ലെവൽ ഒന്നിന് കീഴിൽ ഗ്രൂപ്പ് ഡി തസ്‌തികകളിലേക്ക് 32,438 ഒഴിവുകളാണ് നിലവിലുള്ളത്. കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. യോഗ്യത നേടിയവരെ അടുത്ത ഘട്ട പരീക്ഷകൾക്കായി ക്ഷണിക്കും. മറ്റ്…

Read More

വിദ്യാർത്ഥി വീസ പ്രക്രിയ വേഗത്തിലാക്കാൻ ജർമനി; വരാൻ പോകുന്നത് നിരവധി വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ

ജർമ്മനിയിൽ വിവിധ മേഖലകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർത്ഥി വീസ പ്രക്രിയ വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റികളും വ്യവസായ മേഖലകളിലെ മുൻനിര കമ്പനികളും. വിദേശ വിദ്യാർത്ഥികളെ കൂടുതലായി ആകർഷിക്കാൻ വേഗത്തിലുള്ള വിസ അനുവദിക്കൽ ആവശ്യമാണെന്നാണ് ബിസിനസ് ലോകം പറയുന്നത്.. തൊഴിലാളി ക്ഷാമം ജർമ്മനിയിലെ വിവിധ മേഖലകളെ വലയ്ക്കുന്നുവെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് സർക്കാരിനു മേൽ സമ്മർദം ചെലുത്തുന്ന നിലപാടുമായി യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെ രംഗത്തു വന്നിരിക്കുന്നത്. കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നതു വഴി തൊഴിലാളി ലഭ്യത കൂട്ടാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024-25…

Read More

ഹോളിഡേ ടാക്സ് എന്ന എട്ടിന്റെ പണി; യുകെ മലയാളികൾ കഷ്ടത്തിലാകും

കവൻട്രി: ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സ് രണ്ടു മാസം മുൻപ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് വലിയ ജനദ്രോഹം ആണെന്ന് മാധ്യമങ്ങൾ അന്ന് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അതിന്റെ ഏറ്റവും കൊടിയ രൂക്ഷത അനുഭവിക്കേണ്ടി വരുന്നത് യുകെ മലയാളികൾ തന്നെയാണെന്ന് വ്യക്തമാകുകയാണ്. ദീർഘ ദൂര വിമാനയാത്രയ്ക്ക് റേച്ചൽ റീവ്സ് പ്രഖ്യാപിച്ച “ഹോളിഡേ ടാക്സ്” എന്ന ഇരുതല വാളിന്റെ മൂർച്ച വിമാനക്കമ്പനികൾക്കാണ് പ്രഹരമെന്നു തുടക്കത്തിൽ കരുതപ്പെട്ടിരുന്നു. എന്നാൽ വർധിച്ച നികുതി ജനങളുടെ തലയിലേക്ക് വയ്ക്കാൻ വിമാനക്കമ്പനികൾ തീരുമാനിച്ചതോടെ ലണ്ടനിൽ…

Read More

യു.കെ യിലേക്ക് ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റിക്രൂട്ട്മെന്റ്

യു.കെ വെയിൽസിലേക്ക് ഡോക്ടർമാർക്ക് (സൈക്യാട്രി) അവസരങ്ങളുമായി നോർക്ക റിക്രൂട്ട്മെന്റ് നടത്തുന്നു (PLAB ആവശ്യമില്ല). യുകെയിലെ വെയിൽസ് എൻ.എച്ച്.എസ്സിലേയ്ക്ക് (NHS) സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് അവസരങ്ങളുമായാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. തെലങ്കാനയിലെ ഹൈദരാബാദിൽ (വേദി-വിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതൽ 26  വരെ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ചാണ് ജോലിക്കായുള്ള അഭിമുഖം നടക്കുക. താൽപര്യമുളള ഉദ്യോ​ഗാർത്തികൾ ജനുവരി 08 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോ​ഗ്യത‌സൈക്യാട്രി സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് നാലുവർഷത്തെ പ്രവർത്തിപരിചയമുളള…

Read More

ഇസ്രയേലിലെ നിർമാണ മേഖലയിലെത്തിയത് 16,000 ഇന്ത്യൻ തൊഴിലാളികൾ

ടെൽ അവീവ്: യുദ്ധമുഖത്ത് നിൽക്കുന്ന ഇസ്രയേലിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ നിർമാണ തൊഴിൽ ചെയ്യുന്നതിനായി എത്തിയത് 16,000 ഇന്ത്യൻ തൊഴിലാളികൾ. ഇസ്രയേലിൽ ഇന്ത്യക്കാർ പുതിയവരല്ല, എന്നാൽ 2023- ലെ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം നിർമാണ മേഖലയിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണം വൻതോതിൽ ഉയർന്നതായാണ് കണക്കുകൾ. പ്രായമായവരെ പരിചരിക്കുന്നവരും ഐടി മേഖലയിൽ മറ്റുമാണ് ഇസ്രയേലിൽ ഇന്ത്യക്കാർ കൂടുതൽ ജോലി ചെയ്‌ത്‌ വന്നിരുന്നത്. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് ശേഷം പലസ്തീനികളായ തൊഴിലാളികൾക്ക് ഇസ്രയേലിലേക്ക് കടക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്….

Read More