ജർമനിയിൽ നഴ്സാകാം; ഇപ്പോൾ അപേക്ഷിക്കു
നോർക്ക റൂട്ട്സിൻ്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ 6-ാമത് എഡിഷന്റെ ഭാഗമായി ജർമ്മനിയിലെ നഴ്‌സിങ് ഹോമുകളിലേക്ക് നഴ്സ് തസ്തികയിലേയ്ക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻ്റിലേയ്ക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിൽ അപേക്ഷനൽകാൻ സാധിക്കാത്തവർക്ക് നിലവിൽ ഒഴിവുളള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി 2024 നവംബർ ഒന്നിന് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെൻ്ററിൽ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) എത്തി രജിസ്റ്റർ ചെയ്യാം. നവംബർ നാലിന് തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട…