6,000 കോടി രൂപയുടെ ഒഎൻഒഎസ് പദ്ധതി; അറിയേണ്ടതെല്ലാം
രാജ്യമാകെയുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും രാജ്യാന്തര ഗവേഷണ ജേണലുകൾ ലഭ്യമാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്‌ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമാണ് ആദ്യ ഘട്ടത്തിൽ ജേണലുകൾ ലഭ്യമാവുക. അടുത്ത ഘട്ടത്തിൽ എല്ലാ സ്ഥാപനങ്ങൾക്കും നൽകും. ഒഎൻഒഎസ് പോർട്ടലിൽ റജിസ്‌റ്റർ ചെയ്‌താൽ സർക്കാർ സ്‌ഥാപനങ്ങൾ അവിടത്തെ മുഴുവൻ വിദ്യാർഥികൾക്കും ഗവേഷകർക്കും ജേണലുകൾ സൗജന്യമായി ലഭിക്കും. കേരളത്തിൽ 69 വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാണ്. രാജ്യമാകെ 6,500 സ്ഥാപനങ്ങളാണ്…