എച്ച്.യു.ആര്‍.എല്‍ ൽ അവസരം; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം
ഹിന്ദുസ്ഥാന്‍ ഉര്‍വരക് ആന്റ് രസായന്‍ ലിമിറ്റഡ് (എച്ച്.യു.ആര്‍.എല്‍) ന് കീഴല്‍ ട്രെയിനി നിയമനം. 2024 വര്‍ഷത്തേക്കുള്ള ഗ്രാജ്വേറ്റ്, ഡിപ്ലോമ എഞ്ചിനീയര്‍ ട്രെയിനികളെയാണ് നിയമിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 21 വരെ ഓണ്‍ലൈന്നായി അപേക്ഷ സമർപ്പിക്കാം. ഒഴിവുകള്‍ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് ട്രെയിനി (ആകെ ഒഴിവുകള്‍ 67) കെമിക്കല്‍ 40, ഇന്‍സ്ട്രുമെന്റേഷന്‍ 15, ഇലക്ട്രിക്കല്‍ 6, മെക്കാനിക്കല്‍ 6 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലും ഒഴിവുകളുള്ളത്. യോഗ്യതബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത റെഗുലര്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 18…