Category: Uncategorized

Home Uncategorized
ഐ.ടി.ബി.പി യിൽ ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം
Post

ഐ.ടി.ബി.പി യിൽ ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിൽ ജോലി നേടാന്‍ അവസരം. കോണ്‍സ്റ്റബിള്‍ തസ്തികയിൽ ആകെ 545 ഒഴിവുകളാണുള്ളത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് വിജയമാണ്. കൂടാതെ സാധുവായ ഡ്രൈവിങ് ലൈസന്‍സും കൈവശമുണ്ടായിരിക്കണം. നവംബര്‍ 6 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. തസ്തിക& ഒഴിവ് ഐ.ടി.ബി.പി- കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. ആകെ 545 ഒഴിവുകള്‍.  പ്രായപരിധി 21 വയസ് മുതല്‍ 27 വയസ് വരെ ഉള്ള ഉദ്യോ​ഗാർഥികൾക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത...

ബെം​ഗളൂരു മെട്രോയിൽ ജോലി നേടാം, അപേക്ഷ ഒക്ടോബർ 16 വരെ
Post

ബെം​ഗളൂരു മെട്രോയിൽ ജോലി നേടാം, അപേക്ഷ ഒക്ടോബർ 16 വരെ

ബെംഗളൂരു മെട്രോയ്ക്ക് കീഴില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ട്രാക്ഷന്‍ സിസ്റ്റംസ്), ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്റ്റോക്ക്), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്റ്റോക്ക്, ട്രാക്ഷന്‍, ഇ ആന്റ് എം, ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് എ.എപ്‌സി, കോണ്‍ട്രാക്ട്‌സ്) എന്നിങ്ങനെ 13 തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടിയേക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി ചീഫ് എന്‍ജിനീയര്‍,ഡെപ്യൂട്ടി എന്‍ജിനിയര്‍ (റോളിംഗ് സ്റ്റോക്ക്), ഡെപ്യൂട്ടി എന്‍ഡിനീയര്‍ (ട്രാക്ഷന്‍), ഡെപ്യൂട്ടി ചീഫ്...

ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു
Post

ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു

കനേഡിയൻ ഫെഡറൽ സർക്കാർ വിദേശ വിദ്യാർഥികൾക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പട്ടിക പുറത്ത് വിട്ടു. തൊഴിൽ സാധ്യതകളെ അടിസ്ഥാനമാക്കി കാനഡയിലെ വിവിധ പ്രവിശ്യാ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യം കണക്കിലെടുത്താണ് കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളും, പെർമനന്റ് റെസിഡൻസി സാധ്യതയുമുള്ള കോഴ്സുകളുടെ പുതിയ പട്ടികയിൽ ഹെൽത്ത് കെയർ, സോഷ്യൽ കെയർ, സയൻസ് ആന്ഡഡ് ടെക്നോളജി, ഐടി, മാത്രമല്ല നിരവധി ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ...

നബാർഡിൽ 108 ഒഴിവുകൾ, കേരളത്തിലും ഒഴിവുകൾ
Post

നബാർഡിൽ 108 ഒഴിവുകൾ, കേരളത്തിലും ഒഴിവുകൾ

കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഓഫീസ് അറ്റന്‍ഡര്‍ തസ്തികലേക്കാണ് നിയമനം നടക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒഴിവുകളുണ്ട്.ഒക്ടോബര്‍ 21 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്നായി അപേക്ഷ സമർപ്പിക്കാം. തസ്തിക& ഒഴിവ്നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ന് കീഴില്‍ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിൽ108 ഒഴിവുകളാണ് ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 35,000 രൂപയാണ് ശമ്പളം പ്രായപരിധി 18 മുതല്‍ 30 വയസ് വരെയുള്ളവർക്ക് അപേകഷിക്കാം (സംവരണ...

എയര്‍പോര്‍ട്ടില്‍ ജോലി നേടാം; അപ്രന്റീസാകാന്‍ ഇപ്പോള്‍ അവസരം
Post

എയര്‍പോര്‍ട്ടില്‍ ജോലി നേടാം; അപ്രന്റീസാകാന്‍ ഇപ്പോള്‍ അവസരം

എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇപ്പോള്‍ അവസരം. വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. അപ്രന്റീസായിട്ടായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ പരിശീലന കാലയളവിന് വിധേയരാകണം. ഗ്രാജ്വേറ്റ് ( 45 ), ഡിപ്ലോമ (50), ഐ ടി ഐ ഗ്രേഡ് (കമ്പ്യൂട്ടര്‍ ഒപ്പറേറ്റര്‍ പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇലക്ട്രിക്കല്‍, മെക്കാനിക്ക്) (40) എന്നീ തസ്തികകളിലായി ആകെ 135 ഒഴിവുകളാണുള്ളത്. ആര്‍എച്ച്ക്യൂ (ഈസ്റ്റേണ്‍), ബെര്‍ഹാംപൂര്‍, ബാഗ്‌ഡോഗ്ര, ഭുവനേശ്വര്‍,...

മലേഷ്യയിലും ബഹ്റൈനിലും നിരവധി തൊഴിൽ അവസരങ്ങൾ, അവസാന തീയതി ഒക്ടോബര്‍ 25
Post

മലേഷ്യയിലും ബഹ്റൈനിലും നിരവധി തൊഴിൽ അവസരങ്ങൾ, അവസാന തീയതി ഒക്ടോബര്‍ 25

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിൻ്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടൻ്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്, അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും (നിയമമേഖലയിൽ) കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താൽപര്യമുളള ഉദ്യോ​ഗാർഥികൾ www.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്‌കാൻ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകർപ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക്...

കാനഡയിൽ വെയ്റ്റർ ജോലിക്കായി ഇന്ത്യക്കാർ ഹോട്ടലിന് മുന്നിൽ ക്യൂ നിൽക്കുന്നു; ജോലിയില്ലാതെ നട്ടംതിരിയുന്നത് ആയിരങ്ങൾ
Post

കാനഡയിൽ വെയ്റ്റർ ജോലിക്കായി ഇന്ത്യക്കാർ ഹോട്ടലിന് മുന്നിൽ ക്യൂ നിൽക്കുന്നു; ജോലിയില്ലാതെ നട്ടംതിരിയുന്നത് ആയിരങ്ങൾ

കേരളത്തിൽ നിന്നടക്കം നിരവധി പേരാണ് വിദേശപഠനത്തിനായി ഓരോ വർഷവും കാനഡയിലേക്ക് പറക്കുന്നത്. ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള കുടിയേറ്റം ഇത്രത്തോളം ശക്തമായത് കൊവിഡിന് ശേഷമാണ്. കാനഡയിൽ ഭാവി തേടി പോയവരിൽ ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ളവർ അടക്കം ഉൾപ്പെടുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് കാനഡയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ കുടിയേറ്റം വ്യപകമായതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്ന് പോകുന്നത്. കടുത്ത തൊഴിലിൽ ക്ഷാമവും, പാർപ്പിട സൗകര്യങ്ങളുട അപര്യാപ്തതയുമെല്ലാം രാജ്യത്ത് സർവ്വകാല റെക്കോഡിൽ എത്തിനിൽക്കുകയാണ്. ഇതോടെ നല്ലൊരു ജോലിയോ,...

നിരവധി തൊഴിലവസരങ്ങളുമായി റൊമാനിയ വിളിക്കുന്നു
Post

നിരവധി തൊഴിലവസരങ്ങളുമായി റൊമാനിയ വിളിക്കുന്നു

തൊഴിലാളി ക്ഷാമത്താല്‍ വീര്‍പ്പുമുട്ടുകയാണ് യൂറോപ്യന്‍ രാജ്യമായ റൊമാനിയ. ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടേക്ക് വേണ്ടത് രണ്ടരലക്ഷം തൊഴിലാളികളെയാണ്. റൊമാനിയന്‍ പൗരന്മാരുടെ മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് തൊഴിലാളി ക്ഷാമം വര്‍ധിപ്പിച്ചത്. വ്യവസായ, കാര്‍ഷിക മേഖലയില്‍ തൊഴിലാളിക്ഷാമം വന്‍ പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയതോടെ വിദേശ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റ് വളരെ വേഗത്തിലാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ലഭ്യത വേഗത്തിലാക്കാനായി റൊമാനിയ നിയമപരമായ കടമ്പകള്‍ ഏറെ ലഘൂകരിച്ചു. ഇന്ത്യയെയാണ് റൊമാനിയ വിദേശ തൊഴിലാളികള്‍ക്കായി കൂടുതലും ആശ്രയിക്കുന്നത.് കൂടാതെ നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത്...

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി ഇപ്പോൾ അപേക്ഷിക്കാം
Post

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി ഇപ്പോൾ അപേക്ഷിക്കാം

ബിരുദ, ബിരുദാനന്തരധാരികൾക്ക് പരീക്ഷയെഴുതാതെ കേന്ദ്ര സർവീസിൽ വൻ ശമ്പളത്തിൽ ജോലി നേടാൻ അവസരം. ന്യൂഡൽഹിയിലെ ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫീസർ തസ്തികയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലായി 80 വീതം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022, 2023,2024 വർഷങ്ങളിലെ ഗേറ്റ് സ്കോർ പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 95,000 രൂപയാണ് ശമ്പളം. യോഗ്യതകൾ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ സയൻസ് വിഷയങ്ങളിലോ ടെക്നിക്കൽ, സയന്റിഫിക് വിഷയങ്ങളിലോ ബിരുദാനന്തര വിരുദം...

കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം
Post

കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സുവര്‍ണ്ണാവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ്‌റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിമാന്‍ വുമണ്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 208 ഒഴിവുകളിലേക്ക് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 7നാണ് ജോലിക്കായുള്ള ഇന്റര്‍വ്യൂ നടക്കുന്നത്. എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ/ ഹാൻഡിമാൻ...