കേന്ദ്ര സർക്കാർ ജോലി; ഇപ്പോൾ അപേക്ഷിക്കാം

Home All Jobs കേന്ദ്ര സർക്കാർ ജോലി; ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര സർക്കാർ ജോലി; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വൈദ്യുതി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിരവധി തസ്തികകളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായി നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണമേഖലയിലെ 184 ഒഴിവുകളുള്‍പ്പെടെ ആകെ 802 ട്രെയിനികളുടെ ഒഴിവുകളാണ് പവര്‍ഗ്രഡില്‍ വന്നിരിക്കുന്നത്.

ട്രെയിനിംഗ് സമയത്ത് തന്നെ ഏകദേശം ഒരു ലക്ഷം രൂപയോളം ശമ്പളമുള്ള തസ്തികകളിലെ ഒഴിവുകൾ നികത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം. 27 വയസാണ് എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി.

ശമ്പളം
അസിസ്റ്റന്റ് ട്രെയിനികള്‍ക്ക് പരിശീലന സമയത്ത് 21,500-74,000 രൂപയും, അസിസ്റ്റന്റ് തസ്തികയില്‍ റെഗുലര്‍ നിയമനത്തിന് ശേഷം 22,000-85,000 രൂപയും പ്രതിമാസ ശമ്പളം ലഭിക്കും.

ഡിപ്ലോമ ട്രെയിനികളുടെയും ജൂനിയര്‍ ഓഫീസര്‍ ട്രെയിനികളുടെയും പ്രതിമാസ ശമ്പളം പരിശീലന സമയത്ത് 24,000-1,08,000 രൂപയും ജൂനിയര്‍ എഞ്ചിനീയര്‍ / ജൂനിയര്‍ ഓഫീസറായി നിയമിക്കുമ്പോള്‍ 25,000-1,17,500 രൂപയുമായിരിക്കും.

അപേക്ഷഫീസ്
അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 200 രൂപയും മറ്റെല്ലാ തസ്തികകളിലേക്കും 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ഓണ്‍ലൈനായി അടക്കാം. പട്ടികജാതി/പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്കായി www.powergrid.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

യോ​ഗ്യതകൾ

ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍): ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ (പവര്‍) / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് / പവര്‍ സിസ്റ്റംസ് എഞ്ചിനീയറിംഗ് / പവര്‍ എഞ്ചിനീയറിംഗ് (ഇലക്ട്രിക്കല്‍) എന്നിവയില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ. പട്ടികജാതി, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി.

ഡിപ്ലോമ ട്രെയിനി (സിവില്‍): സിവില്‍ എഞ്ചിനീയറിംഗില്‍ കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ. പട്ടികജാതി, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പാസ് മാര്‍ക്ക് മാത്രം മതി.

ജൂനിയര്‍ ഓഫീസര്‍ ട്രെയിനി (എച്ച്ആര്‍): അപേക്ഷകര്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിബിഎ / ബിബിഎസ് ബിരുദം.

ജൂനിയര്‍ ഓഫീസര്‍ ട്രെയിനി (എഫ് ആന്‍ഡ് എ): ഇന്റര്‍ സിഎ / ഇന്റര്‍ സിഎംഎ യോഗ്യത.

അസിസ്റ്റന്റ് ട്രെയിനി (എഫ് ആന്‍ഡ് എ): കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബികോം യോഗ്യത. പട്ടികജാതി, പട്ടികവര്‍ഗം / ഭിന്നശേഷിയുള്ള വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി.

Leave a Reply

Your email address will not be published.