കേന്ദ്ര സർക്കാർ ജോലിയാണോ ലക്ഷ്യം? ഐടിബിപിയിൽ അവസരം

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിലാണ് നിയമനം. ആകെ 51 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 22ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. തുടക്കത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും, പിന്നീട് ഇത് സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. 

18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്ക് അപേക്ഷിക്കാം. 18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്ക് അപേക്ഷിക്കാം. 

യോഗ്യത
ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്): പ്ലസ് ടു വിജയം. കൂടാതെ മോട്ടോര്‍ മെക്കാനിക് സര്‍ട്ടിഫിക്കറ്റ്/ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. 

കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്): പത്താം ക്ലാസ് വിജയം. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. 

ശമ്പളം
ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിൽ 25,500 രൂപമുതല്‍ 81,100 രൂപ വരെ ശമ്പളം ലഭിക്കും. കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിൽ 21,700 രൂപ മുതല്‍ 69,100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. അപേക്ഷ ഫീസായി 100 രൂപ അടയ്ക്കണം. ഡിസംബര്‍ 24 മുതല്‍  ജനുവരി 22 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങള്‍ക്കും, അപേക്ഷ സമർപ്പിക്കുന്നതിനുമായി ​ITBPയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *