പ്രസാര്‍ ഭാരതിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിൽ അവസരം. പ്രസാര്‍ ഭാരതിയിലേക്ക് മുഴുവന്‍ സമയ കരാര്‍ അടിസ്ഥാനത്തില്‍ എഡിറ്റോറിയല്‍ എക്‌സിക്യൂട്ടീവ്/ന്യൂസ് റീഡര്‍ കം ട്രാന്‍സ്ലേറ്റര്‍ ( കൊങ്കണി ) തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും പ്രകടന അവലോകനത്തിന്റെയും അടിസ്ഥാനത്തില്‍ ഇത് വിപുലീകരിക്കുന്നതാണ്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം 58 വയസ് കവിയാന്‍ പാടില്ല. തസ്തികയില്‍ ജോലി ചെയ്യാനും മുകളില്‍ പറഞ്ഞ ആവശ്യകതകള്‍ നിറവേറ്റാനും ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുക.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പത്രപ്രവര്‍ത്തനത്തില്‍ പിജി / പിജി ഡിപ്ലോമയും ന്യൂസ് ഓര്‍ഗനൈസേഷനിലോ പബ്ലിക്കേഷന്‍ ഹൗസിലോ ജോലി ചെയ്തതിന്റെ മൂന്നിലധികം വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. കൂടാതെ ഭാഷയില്‍ തികഞ്ഞ ജ്ഞാനവും ഇംഗ്ലീഷില്‍ നിന്ന് കൊങ്കണിയിലേക്ക് വിവര്‍ത്തന വൈദഗ്ധ്യവും ഉണ്ടായിരിക്കേണ്ടതാണ്. എവി മീഡിയത്തിന് വോയ്സ് ഓഡിഷനും അവതരണ കഴിവുകളും അത്യാവശ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളമായി 40000 മുതല്‍ 50000 രൂപ വരെ ലഭിക്കും. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് പരീക്ഷയുടേയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും. ടെസ്റ്റ് / ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് ടിഎ / ഡിഎ തിടങ്ങിയവ ലഭിക്കില്ല. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പനാജിയിലെ ആകാശവാണിയിലെ റീജിയണല്‍ ന്യൂസ് യൂണിറ്റില്‍ ആയിരിക്കും നിയമിക്കുക.

അപേക്ഷ

തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് സമർപ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ സൂചിപ്പിച്ച ഇമെയില്‍ ഐ ഡിയില്‍ ബന്ധപ്പെടാം. പ്രസാര്‍ ഭാരതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇമെയില്‍ ഐഡി: nsdrnudeskapplications@gmail.com

Leave a Reply

Your email address will not be published. Required fields are marked *