കൊമേഴ്‌സ് ബിരുദധാരികൾക്ക് അമേരിക്കയിൽ നല്ല ശമ്പളത്തിൽ ജോലി നേടാം

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവർ ഏറെയാണ്. ജോലിയും ജീവിതവും സെറ്റായി വിദേശ ജീവിതം അടിച്ച് പൊളിക്കുമ്പോൾ അങ്ങനെയൊരു ജോലി നമ്മുക്കും ലഭിച്ചെങ്കിൽ എന്ന ചിന്തയില്ലാത്തവരായി ആരുമുണ്ടാകില്ല. അതേസമയം എന്ത് പഠിച്ചാലാണ് വിദേശ രാജ്യത്ത് ഉയർന്ന ശമ്പളത്തിൽ മികച്ച ജോലി സ്വന്തമാക്കാൻ സാധിക്കുകയെന്ന സംശയം പലർക്കുമുണ്ട്. ‌ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ലഭിക്കാൻ വിദേശത്ത് പഠിച്ചാൽ മാത്രമേ സാധിക്കുവെന്ന് തെറ്റിധരിക്കുന്നവരും ഏറെയാണ്. എന്നാൽ അങ്ങനെയല്ല, ജോലി സാധ്യത തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചുള്ള കോഴ്സുകൾ പഠിച്ചാൽ വിദേശത്ത് നിങ്ങളെ കാത്തിരിക്കുന്നതും മികച്ച അവസരങ്ങളാണ്.

അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ചേർന്ന് ഇപ്പോഴിതാ അത്തരത്തിലൊരു കോഴ്സ് അവതരിപ്പിക്കുകയാണ്. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA) രംഗത്തേക്ക് കൊമേഴ്‌സ് ബിരുദധാരികൾക്ക് എത്തിപ്പെടാനുള്ള അവസരമാണ് അസാപ് ഒരുക്കുന്നത്. ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടന്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് സി പി എ. ഉയർന്ന ശമ്പളത്തോടു കൂടി കൊമേഴ്‌സ് ബിരുദധാരികൾക്ക് ഏറെ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്.

12 മുതൽ 18 ലക്ഷം രൂപ വരെയാണ് സി പി എ പ്രൊഫഷണൽസിന് നിലവിൽ ലഭിക്കുന്ന ശരാശരി വാർഷിക ശമ്പളം. കൊമേഴ്‌സ് ബിരുദധാരികൾക്ക് സി പി എ പരീക്ഷാ പരിശീലനത്തോടുകൂടിയ യുഎസ് ജനറലി അക്‌സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസിൽ (GAAP) ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ചേർന്ന് ആരംഭിക്കുന്നത്. ഡിപ്ലോമ വഴി സി പി എ പരീക്ഷയ്ക്കുള്ള പരിശീലനം പൂർത്തിയാകുന്നതിലൂടെ പരമാവധി ലഭിക്കുന്ന 35 അധിക അക്കാദമിക് ക്രെഡിറ്റ് കൂടി ചേരുമ്പോൾ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് (AICPA) അംഗീകൃത സി പി എ പരീക്ഷ എഴുതാനുള്ള അമേരിക്കൻ ഗവണ്മെന്റ് നിഷ്‌കർഷിക്കുന്ന യോഗ്യത നേടാൻ നിങ്ങൾക്ക് സാധിക്കും.

ഈ കോഴ്‌സ് പൂർത്തിയാകുന്നതുവഴി ഇന്ത്യയിലും അമേരിക്കയിലും ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ലഭിക്കും. മികച്ച അദ്ധ്യാപകർ നയിക്കുന്ന ഈ കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ബഹുരാഷ്ട്ര കമ്പനികളിൽ പ്ലേയ്‌സ്‌മെന്റ് നേടുവാനുള്ള അവസരങ്ങൾ ലഭിക്കും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലനത്തിന് അവസരമൊരുങ്ങുന്നത്. വിശദ വിവരങ്ങൾക്ക്: 95083015/ 9495999706.

Leave a Reply

Your email address will not be published. Required fields are marked *