നഴ്സിങ്ങ് ജോലിയാണോ ലക്ഷ്യം എങ്കിൽ നിങ്ങൽക്കിതാ സൗദിയിലേക്ക് അവസരം. ഒഡെപെക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിൽ വനിതാ നഴ്സുമാർക്ക് അവസരം. ഡേറ്റ ഫ്ലോ, പ്രഫഷനൽ ക്ലാസിഫിക്കേഷൻ തുടങ്ങിയവ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കാണ് അവസരം ജോലിക്കായുള്ള അഭിമുഖം ഡിസംബറിൽ നടക്കും.
ബേൺ ഐസിയു, ഡയാലിസിസ്, എമർജൻസി റൂം, അഡൽറ്റ് ഐസിയു, നിയോനേറ്റൽ ഐസിയു ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ, പിഐസിയു, റിക്കവറി തുടങ്ങിയ സ്പെഷലിറ്റികളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത
നഴ്സിങ്ങിൽ ബിഎസ്‌സി/ പോസ്‌റ്റ് ബിഎസ്‌സി/ എംഎസ്‌സി, രണ്ടു വർഷ പ്രവർത്തി പരിചയം എന്നിങ്ങനെയുള്ള യോഗ്യതകളുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി: 40 വയസിൽ താഴെ
ശമ്പളം: 4110 സൗദി റിയാൽ (ഏകദേശം 90,000 ഇന്ത്യൻ രൂപ).
അപേക്ഷ അയക്കേണ്ട രീതി
ഫോട്ടോ പതിച്ച ബയോഡേറ്റ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ, ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ട് എന്നി രേഖകളുടെ പകർപ്പുകൾ സഹിതം GCC@odepc.in എന്ന ഇമെയിലിൽ നവംബർ 25 നു മുൻപായി അയയ്ക്കണം. www.odepc.kerala.gov.in