2030 ഓടെ 30000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടി ഉപരിപഠനത്തിനായി ഫ്രാന്‍സിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഫ്രാന്‍സില്‍ ഉപരിപഠനത്തിന് ഫ്രഞ്ച്ഭാഷയില്‍ പ്രാവീണ്യം വേണം, മാത്രമല്ല പുതിയ തീരുമാനങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രതീക്ഷയേകുന്നതാണ്. ഫ്രാന്‍സില്‍ മാനേജ്‌മെന്റ്, എന്‍ജിനിയറിംഗ്, സയന്‍സ്, ടെക്‌നോളജി എന്നി മേഖലകളില്‍ ഉപരിപഠനത്തിനായി മികച്ച സര്‍വകലാശാലകളുണ്ട്. മികച്ച ലോക റാങ്കിംഗുള്ള ബിസിനസ് സ്‌കൂളാണ് ഫ്രാന്‍സിലെ ഇന്‍സീഡ്. ഫ്രാന്‍സിലെ ഗ്രെനോബില്‍ എന്‍ജിനിയറിംഗില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ടെക്‌നോളജി സ്ഥാപനങ്ങളുടെ ശൃംഖലയാണ്. ഝഉ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് ഗ്രെനോബില്‍. മെക്കാനിക്കല്‍/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിംഗില്‍ ബി.ടെക് പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രെനോബിള്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റഗ്രേറ്റഡ് എം. എസ് പ്രോഗ്രാമിന് പഠിക്കാം. നിലവില്‍ അമൃത സര്‍വകലാശാലയ്ക്ക് ഗ്രെനോബിള്‍ യൂണിവേഴ്‌സിറ്റിയുമായി ട്വിന്നിംഗ് പ്രോഗ്രാമുണ്ട്.
ഫ്രഞ്ച് ഗവണ്മെന്റാണ് ഫ്രാന്‍സിലെ 71 ഓളം പബ്ലിക് യൂണിവേഴ്‌സിറ്റികളിലേക്ക് ഫണ്ട് അനുവദിക്കുന്നത്. മാത്രമല്ല ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ ഫ്രാന്‍സില്‍ പഠിക്കാനായി സാധിക്കും. നിരവധി മികച്ച സ്വകാര്യ സര്‍വ്വകലാശാലകളും ഫ്രാന്‍സിലുണ്ട്. ലൈസന്‍സ്, ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ എന്നിവ ഫ്രഞ്ച് സര്‍വ്വകലാശാലകള്‍ ഓഫര്‍ ചെയ്യുന്നു. ക്യാമ്പസ് ഫ്രാന്‍സ് വെബ്‌സൈറ്റില്‍ നിന്നും ഫ്രാന്‍സിലെ ഉപരിപഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.
ആറു സെമസ്റ്റര്‍ നീണ്ടു നില്‍ക്കുന്ന അണ്ടര്‍ ഗ്രാജ്യേറ്റ് പ്രോഗ്രാമാണ് ലൈസന്‍സ്. സോബോണ്‍, ഇക്കോല്‍ പോളിടെക്‌നിക്, നന്റ്‌സ്, യൂണിവേഴ്‌സിറ്റി ഒഫ് പാരീസ്, QNS ലിയോണ്‍, ലോറൈന്‍ തുടങ്ങിയ മികച്ച സര്‍വകലാശാലകള്‍ ഇവിടെയുണ്ട്. പബ്ലിക് ഹെല്‍ത്ത്, മീഡിയ സ്റ്റഡീസ്, ഐ ടി,ലോജിസ്റ്റിക്‌സ്, സുസ്ഥിര വികസനം, ടെക്‌നോളജി, എനര്‍ജി, ഓഷ്യന്‍ റിസര്‍ച്ച്, ഡാറ്റ മാനേജ്‌മെന്റ്, ടെലികമ്യൂണിക്കേഷന്‍, എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ്, കള്‍ച്ചറല്‍ പഠനം, ഹ്യൂമാനിറ്റീസ്, അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളില്‍ സര്‍വരകലാശാലകള്‍ മികച്ച കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്നു. ഫ്രാന്‍സില്‍ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാമ്പസ് ഫ്രാന്‍സ് എന്ന ഫ്രഞ്ച് സര്‍ക്കാരിന്റെ ഇനീഷ്യേറ്റീവും നിലവിലുണ്ട്. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ ക്യാമ്പസ് ഫ്രാന്‍സിന് ഓഫീസുകളുണ്ട്.
ഫ്രാന്‍സില്‍ ഉപരിപഠനത്തിനായി ശ്രമിക്കുന്നവര്‍ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.എല്‍.ടി.എസ്സിലും ഫ്രഞ്ച് ഭാഷയിലും മികച്ച സ്‌കോര്‍ നേടിയിരിക്കണം. ഐ.ഇ.എല്‍.ടി.എസ്സില്‍ 9 ല്‍ 7 ബാന്‍ഡെങ്കിലും ലഭിക്കണം. ഇന്ത്യയില്‍ ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ട് ഇവയെല്ലാം നടത്തുന്നത് ഫ്രഞ്ച് എംബസ്സിയുടെ കീഴിലുള്ള ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററുകളാണ് (അലയന്‍സ് ഫ്രാന്‍സാണ്). 29 ഓളം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രഞ്ച് ഒരു ഔദ്യോഗിക ഭാഷയാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കുസാറ്റ്, ആന്ധ്ര യൂണിവേഴ്‌സിറ്റി, ഡല്‍ഹി കോളേജ് ഒഫ് ആര്‍ട്‌സ്, ഇ.എഫ്.എല്‍, ഹൈദരാബാദ്, ഫ്രഞ്ച് കള്‍ച്ചറല്‍ കേന്ദ്രങ്ങള്‍, ഫ്രാഞ്ചൈസുകള്‍, നിരവധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇന്ന് ഫ്രഞ്ച് കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്. ഫ്രാന്‍സില്‍ ഉപരിപഠനത്തിനായി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക് ഒഫ് റഫറന്‍സ് (ഇഋഎഞ) അനുസരിച്ച് ആ1/ആ2/ഇ1 ലെവല്‍ കൈവരിക്കണം. മാത്രമല്ല പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് കുറഞ്ഞത് ആ2 വെങ്കിലും കൈവരിച്ചിരിക്കണം. ഇന്ന് നിരവധി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഫ്രഞ്ച് ഭാഷ കോച്ചിംഗ് സെന്ററുകള്‍ എല്ലാ നഗരങ്ങളിലുമുണ്ട്.
സമര്‍ത്ഥരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 500 ഓളം സ്‌കോളര്‍ഷിപ്പുകള്‍ സ്വന്തമാക്കാനുള്ള അവസരവും നിലവിലുണ്ട്. ലെഗ്രാന്‍ഡ് എംപവറിംഗ് സ്‌കോളര്‍ഷിപ്, AMBA ഡാമിയ സ്‌കോളര്‍ഷിപ്, Sciences PO, പാരീസ് ടെക് തുടങ്ങിയവ ഇത്തരം സ്‌കോളര്‍ഷിപ്പുകളില്‍ ചിലതാണ്. കൂടുതലായി സ്‌കോളര്‍ഷിപുകള്‍ നല്്കുന്നത് വ്യവസായ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളുമാണ്. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ഫ്രാന്‍സില്‍ അക്കാഡമിക് വര്‍ഷം ആരംഭിക്കുക, കേവലം ഒരു വര്‍ഷത്തെ തയ്യാറെടുപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്കും മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം നേടനാകും.
Leave a Reply