എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇപ്പോള്‍ അവസരം.
വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
അപ്രന്റീസായിട്ടായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ പരിശീലന കാലയളവിന് വിധേയരാകണം.
ഗ്രാജ്വേറ്റ് ( 45 ), ഡിപ്ലോമ (50), ഐ ടി ഐ ഗ്രേഡ് (കമ്പ്യൂട്ടര്‍ ഒപ്പറേറ്റര്‍ പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇലക്ട്രിക്കല്‍, മെക്കാനിക്ക്) (40) എന്നീ തസ്തികകളിലായി ആകെ 135 ഒഴിവുകളാണുള്ളത്. ആര്‍എച്ച്ക്യൂ (ഈസ്റ്റേണ്‍), ബെര്‍ഹാംപൂര്‍, ബാഗ്‌ഡോഗ്ര, ഭുവനേശ്വര്‍, കൂച്ച് ബെഹാര്‍, ദിയോഘര്‍, ഗയ, ജാര്‍സുഗുഡ, പട്‌ന, പാക്യോങ്, പോര്‍ട്ട് ബ്ലെയര്‍, റായ്പൂര്‍, റാഞ്ചി എന്നിവിടങ്ങളിലായിരിക്കും നിയമനം.
പ്രായപരിധി: 26 വയസ്സ് കവിയരുത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 9000 രൂപ മുതല്‍ 15000 രൂപ വരെ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത തസ്തികയിലേക്ക് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാ ഫോം പൂരിപ്പിച്ച് അവസാന തീയതിയിലോ അതിന് മുമ്പോ അപേക്ഷാ ഫോം സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. അവസാന തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.aai.aero
Leave a Reply