കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബോധ്ഗയയിൽ ജോലി നേടാന്‍ അവസരം. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എസ്റ്റേറ്റ് കം പ്രൊജക്ട് ഓഫീസര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പബ്ലിക് റിലേഷന്‍, ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് അസിസ്റ്റന്റ്, ലോവര്‍ ഡിവിന്‍ ക്ലര്‍ക്ക് എന്നിങ്ങനെയുള്ള തസ്തികകളിലായി ആകെ 9 ഒഴിവുകളാണുള്ളത്. ചില നിയമനങ്ങള്‍ താല്‍ക്കാലികാടിസ്ഥാനത്തിലും, ചിലത് സ്ഥിരവുമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഉദ്യോഗാർഥികൾക്ക് നവംബര്‍ 5 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തിക & ഒഴിവുകള്‍
ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ = 1
എസ്റ്റേറ്റ് കം പ്രൊജക്ട് ഓഫീസര്‍ = 1
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ = 1
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പബ്ലിക് റിലേഷന്‍ = 1
ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ = 1
ഓഫീസ് അസിസ്റ്റന്റ് = 2
അക്കൗണ്ടന്റ് അസിസ്റ്റന്റ് = 1
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 1
പ്രായപരിധി
ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ = 50 വയസ്.
എസ്റ്റേറ്റ് കം പ്രൊജക്ട് ഓഫീസര്‍ = 55 വയസ്.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ = 50 വയസ്.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പബ്ലിക് റിലേഷന്‍ = 40 വയസ്.
ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ = 40 വയസ്.
അക്കൗണ്ടന്റ് അസിസ്റ്റന്റ് = 40 വയസ്.
ഓഫീസ് അസിസ്റ്റന്റ് = 40 വയസ്.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 35 വയസ്.
യോഗ്യത
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പബ്ലിക് റിലേഷന്‍
ഏതെങ്കിലും വിഷയത്തിലുള്ള പിജി (10+2+3+2 രീതിയില്‍ പഠിച്ചവര്‍) അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് OR ജേണലിസം OR മാസ് കമ്മ്യൂണിക്കേഷനില്‍ പിജി കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം, സോഷ്യല്‍ മീഡിയ പരിചയം എന്നിവയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി ഏതെങ്കിലും വിഷയത്തിലുള്ള പിജി അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിഗ്രി (എം.ബി.എ ഉള്‍പ്പെട്ട) എന്നിവ നിർബന്ധമാണ്. കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും, മാനേജ്‌മെന്റ് മേഖലയില്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
എസ്റ്റേറ്റ് കം പ്രൊജക്ട് ഓഫീസര്‍
ബി.ഇ/ ബി.ടെക് എഞ്ചിനീയറിങ് സിവില്‍.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍
ബി.ഇ / ബി.ടെക് ഇന്‍ എഞ്ചിനീയറിങ് (സിവില്‍)
ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍
സിഎ/ കോസ്റ്റ് അക്കൗണ്ടന്റ്.
ഓഫീസ് അസിസ്റ്റന്റ്
ശതമാനം മാര്‍ക്കോടെ ഡിഗ്രി വിജയം + 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. അല്ലെങ്കില്‍ പിജി വിജയം + 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അക്കൗണ്ട്‌സ് അസിസ്റ്റന്റ്
ബി.ബി.എ/ ബി.കോം
ലോവര്‍ ഡിവിന്‍ ക്ലര്‍ക്ക്
ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി + മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
എല്ലാ പോസ്റ്റുകളിലേക്കും പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികളെയാണ് പരിഗണിക്കുന്നത്. കുറഞ്ഞത് 3 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കാണ് അവസരം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 35,400 രൂപ മുതല്‍ 209200 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് വിശദ വിവരങ്ങൾക്കായി ഐ.ഐ.ടി ബോധ്ഗയയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Leave a Reply