കേന്ദ്രസർക്കാർ ജോലിയാണോ ലക്ഷ്യം; ബിഎസ്എഫ് ൽ അവസരം

കേന്ദ്രസർക്കാർ ജോലി സ്വപ്നം കാണുന്നവർക്കിതാ ഒരു സുവർണാവസരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് (ബി.എസ്. എഫ്)സ്‌പോര്‍ട്‌സ് ക്വോട്ട നിയമനം നടക്കുന്നു. കായിക മികവ് തെളിയിച്ച താരങ്ങള്‍ക്കാണ് അവസരം. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി (ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് ആന്‍ഡ് നോണ്‍ മിനിസ്റ്റീരിയല്‍) തസ്തികയിലാണ് നിയമനം നടക്കുന്നത്. ആകെ 275 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ഡിസംബര്‍ 30 ആണ്.

തസ്തികയും & ഒഴിവുകളും
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് (ബി.എസ്. എഫ് ) സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി (ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് ആന്‍ഡ് നോണ്‍ മിനിസ്റ്റീരിയല്‍) റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ 275ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യോഗ്യതകൾ
ഉദ്യോ​ഗാർത്ഥികൾ പത്താം ക്ലാസ്/തത്തുല്യം വിജയിച്ചവരായിരിക്കണം. കൂടാതെ താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ ഏതിലെങ്കിലും കഴിവ് തെളിയിച്ചവരായിരിക്കുകയും വേണം.

അതലറ്റിക്‌സ്, റെസ്ലിങ്, ബോക്‌സിങ്, ആര്‍ച്ചറി, വെയ്റ്റ് ലിഫ്റ്റിങ്, ജുഡോ, സ്വിമ്മിങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, വുഷു, കബഡി, തയ്ക്വാന്‍ഡോ, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹോക്കി, ക്രോസ് കണ്‍ട്രി, വോളിബോള്‍, ഹാന്‍ഡ് ബോള്‍, ബോഡി ബില്‍ഡിങ്, ഷൂട്ടിങ്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, ഐസ് സ്‌കൈയിങ്, കരാട്ടെ, ഫെന്‍സിങ്, ഇക്വസ്ട്രിയന്‍, ബാഡ്മിന്റന്‍, ഡൈവിങ്, വാട്ടര്‍ പോളോ, സൈക്ലിങ്. സര്‍ട്ടിഫിക്കറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ
യോഗ്യരായ ഉദ്യോ​ഗാർത്ഥികൾ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഔദ്യോ​ഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഡിസംബര്‍ 30 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *