പ്രസാർ ഭാരതിയിൽ ജോലി അവസരം, ടെലികാസ്റ്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോണ്‍ട്രാക്ച്വല്‍ എന്‍ഗേജ്മെന്റ് പോളിസി 2021 പ്രകാരം മുഴുവന്‍ സമയ കരാര്‍ അടിസ്ഥാനത്തില്‍ ആകും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിയമിക്കും. മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
രണ്ട് വര്‍ഷത്തേക്കാകും നിയമനം. അപേക്ഷകർക്കുള്ള പരമാവധി പ്രായപരിധി 35 വയസാണ്. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖത്തിന് വിളിക്കുക. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഇമെയില്‍ വഴി ബന്ധപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 35000 രൂപ ശമ്പളം ലഭിക്കും.
യോഗ്യതകൾ
ഉദ്യോഗാര്‍ത്ഥികള്‍ ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫോട്ടോഗ്രാഫി/ സിനിമാട്ടോഗ്രഫി അല്ലെങ്കില്‍ തത്തുല്യമായ മേഖലകളില്‍ ഡിപ്ലോമ/ബിരുദം ഉള്ളവരായിരിക്കണം. ക്യാമറ, സ്വിച്ചിംഗ്, പവര്‍ സപ്ലൈ, ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ സമാനമായ സജ്ജീകരണം എന്നിവയുടെ ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്.
അപേക്ഷ
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് വിജ്ഞാപനം പുറത്തിറങ്ങി 15 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 11 നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. അപേക്ഷ സമര്‍പ്പിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍, അത് cmsection205@gmail.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക.