നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. മലേഷ്യയിലേക്കും, ബഹ്‌റൈനിലേക്കും ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെയാണ് നിയമിക്കുന്നത്. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് കേരളീയരായ നിയമ കണ്‍സള്‍ട്ടന്റുമാരെയാണ് നിയമിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍, തന്റെതല്ലാത്ത കാരണങ്ങൾ എന്നിവയെല്ലാം കൊണ്ട് നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളില്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിങ്ങനെയായിരിക്കും ഈ ജോലിയുടെ സ്വഭാവം.
മലേഷ്യയിലെ ക്വാലാലംപൂര്‍, ബഹ്‌റൈനില്‍ മനാമ എന്നിവിടങ്ങളിലേക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യോഗ്യത
ഉദ്യോഗാർത്ഥികൾ അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം.
അപേക്ഷ
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്കയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം അപേക്ഷയുടെ സ്‌കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 2024 ഒക്ടോബര്‍ 25നകം അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും,) ബന്ധപ്പെടാവുന്നതാണ്.
Leave a Reply