ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ (MHA) ലൈബ്രറി & ഇൻഫർമേഷൻ ഓഫീസറുടെ തസ്തികയിലേക്ക് പ്രൊമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വഴി റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്. ഉദ്യോഗാർഥികൾ ആവശ്യമായ വിദ്യാഭ്യാസ പശ്ചാത്തലവും ലൈബ്രറി മാനേജ്‌മെൻ്റിൽ പ്രവൃത്തി പരിചയവും ഉൾപ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് MHA ഔദ്യോഗിക അറിയിപ്പിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മാനദണ്ഡങ്ങൾ
കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, എന്നിവര്‍ക്ക് ലെവൽ-10-ൽ അഞ്ച് വർഷത്തെ റെഗുലർ സർവീസ് ഉണ്ടായിരിക്കണം അല്ലെങ്കിൽ, ലെവൽ-8-ൽ ആറ് വർഷത്തെ റെഗുലർ സർവീസ്, അല്ലെങ്കിൽ, ലെവൽ-7ൽ ഏഴുവർഷത്തെ റെഗുലർ സർവീസ് ഉള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ലൈബ്രറി സയൻസിൽ തത്തുല്യ ഡിപ്ലോമ. കൂടാതെ ഒരു ലൈബ്രറിയിൽ സൂപ്പർവൈസറി റോളിൽ അഞ്ച് വർഷത്തെ പ്രൊഫഷണൽ പരിചയം.
മറ്റ് യോഗ്യതകൾ
ലൈബ്രറി പ്രവർത്തനങ്ങളെ കമ്പ്യൂട്ടർവത്കരിക്കുന്നതിലുള്ള പരിചയം. കൂടാതെ മന്ത്രാലയം കൈകാര്യം ചെയ്യുന്ന പ്രത്യേക വിഷയങ്ങളിൽ പ്രൊഫഷണൽ അനുഭവം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 15,600-39,100 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
പ്രായപരിധി
അപേക്ഷകൾ അയക്കാനുള്ള പ്രായപരിധി 56 വയസാണ്.
അപേക്ഷകൾ അയക്കേണ്ട വിധം
അപേക്ഷകൾ ഓഫ്‌ലൈനായി സമർപ്പിക്കണം. നിശ്ചിത ഫോർമാറ്റ് അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ അടക്കം, എംപ്ലോയ്‌മെൻ്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിൽ ഇനിപ്പറയുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക : അണ്ടർ സെക്രട്ടറി (ആഡ്-വി), ആഭ്യന്തര മന്ത്രാലയം, റൂം നമ്പർ 81-ഡി, നോർത്ത് ബ്ലോക്ക്, ന്യൂഡൽഹി-110001.
Leave a Reply