നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ മാനേജര്‍ അവസരം; ഇപ്പോൾ അപേക്ഷിക്കാം

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ തൊഴിൽ അവസരം. മാനേജര്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് തസ്തികയിലാണ് നിയമന. ആകെ 17 ഒഴിവുകളിലേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 6ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. തുടക്കത്തില്‍ 3 വര്‍ഷത്തേക്കാണ് നിയമനം. ഇത് 10 വര്‍ഷത്തേക്ക് കൂടി കൂട്ടികിട്ടാവുന്നതാണ്. 56 വയസ് വരെയാണ് പ്രായപരിധി. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 67,700 രൂപ മുതല്‍ 2 ലക്ഷം വരെ ശമ്പളം ലഭിക്കും.

യോഗ്യത
ഉദ്യോഗാര്‍ത്ഥികള്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ കൊമേഴ്‌സില്‍ ബാച്ചിലര്‍ അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫിനാന്‍സ്) ബിരുദം നേടിയിവരായിരിക്കണം. അല്ലെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും സംഘടിത ധനകാര്യ, അക്കൗണ്ട്‌സ് സേവനത്തിലെ അംഗവുമായിരിക്കണം.

ഇത് കൂടാതെ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ബജറ്റിങ്, ഇന്റേണല്‍ ഓഡിറ്റ്, കോണ്‍ട്രാക്ട് മാനേജ്‌മെന്റ്, ഫണ്ട് മാനേജ്‌മെന്റ് അല്ലെങ്കില്‍ ഡിബേഴ്സ്മെന്‍റ്, എന്‍ട്രി അക്കൗണ്ടിങ് സിസ്റ്റം എന്നിവയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുക. വിശദവിവരങ്ങള്‍ക്കായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *