നോർക്ക റൂട്ട്സ് ന് കീഴിൽ സൗദിയിലേക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ്‌

Home Uncategorized നോർക്ക റൂട്ട്സ് ന് കീഴിൽ സൗദിയിലേക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ്‌
നോർക്ക റൂട്ട്സ് ന് കീഴിൽ സൗദിയിലേക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ്‌

നഴ്സിങ്ങ് ബിരുദധാരികൾക്ക് സൗദി അറേബ്യയിലേക്ക് അവസരം. നോർക്ക റൂട്ട്സ് അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുള്ള സ്റ്റാഫ് നഴ്‌സ് (പുരുഷൻ, മുസ്ലീം) ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെൻ്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തിൽപെട്ട (പുരുഷൻ) ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്‌നി ട്രാൻസ്സ്റ്പ്ലാൻ്റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ. ആർ ന്യൂറോ തുടങ്ങിയ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ.

യോ​ഗ്യതകൾ
നഴ്സിംഗിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ജോലിയിലേക്ക് അപേക്ഷിക്കാനാവുക. കൂടാതെ സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും ആവശ്യമാണ്.

അപേക്ഷകൾ അയക്കേണ്ട രീതി
വിശദമായ സി.വിയും, വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് 2024 ഒക്ടോബർ 24ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

അഭിമുഖം
ജോലിക്കായുളള അഭിമുഖം ഒക്ടോബർ 28 ന് ഓൺലൈനായി നടക്കും. ഉദ്യോ​ഗാർഥികൾ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കൂടാതെ ഉദ്യോ​ഗാർഥികൾക്ക് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്പോർട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്പോർട്ട് ഹാജരാക്കേണ്ടതുണ്ട്. വിശദ വിവരങ്ങൾക്കായി നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ടോൾഫ്രീ നമ്പറുകളിൽ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.