നഴ്‌സിങ് പഠനം; ലോകത്തിലെ മികച്ച നഴ്‌സിങ് യൂണിവേഴ്‌സിറ്റികള്‍ ഏതെന്നറിയാമോ?

Home Colleges Foreign Education നഴ്‌സിങ് പഠനം; ലോകത്തിലെ മികച്ച നഴ്‌സിങ് യൂണിവേഴ്‌സിറ്റികള്‍ ഏതെന്നറിയാമോ?
നഴ്‌സിങ് പഠനം; ലോകത്തിലെ മികച്ച നഴ്‌സിങ് യൂണിവേഴ്‌സിറ്റികള്‍ ഏതെന്നറിയാമോ?

2024 ലെ ക്യൂ.എസ് യൂണിവേഴ്‌സിറ്റി റാങ്കിങ് അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും മികച്ച നഴ്‌സിങ് യൂണിവേഴ്‌സിറ്റികള്‍ ഇവയാണ്,

യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയ

അമേരിക്കിയലെ പെനിസില്‍വാനിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഴ്‌സിങ് പഠനം വാഗ്ദാനം ചെയ്യുന്നത്. ഇതൊരു സ്വകാര്യ ഐവി ലീഗ് ഗവേഷണ സ്ഥാപനമാണ്. നഴ്‌സിങ് പഠനത്തിന് മികച്ച കരിയര്‍ സാധ്യതകളാണ് സ്ഥാപനം മുന്നോട്ട് വെക്കുന്നത്.

കിങ്‌സ് കോളജ് ലണ്ടന്‍

യു.കെയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കിങ്‌സ് കോളജാണ് പട്ടികയില്‍ രണ്ടാമത്. കിങ്‌സ് അല്ലെങ്കില്‍ കെ.സി.എല്‍ എന്ന് അറിയപ്പെടുന്ന സ്ഥാപനം ഒരു പബ്ലിക് റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയാണ്. ഇന്ത്യയില്‍ നിന്നടക്കം ആയിരക്കണക്കിന് വിദേശ വിദ്യാര്‍ഞഥികള്‍ പ്രതിവര്‍ഷം സ്ഥാപനത്തില്‍ പ്രവേശനം നേടുന്നുണ്ട്.

  1. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി

1876 ല്‍ സ്ഥാപിതമായ അമേരിക്കയിലെ ഒരു സ്വകാര്യ സ്ഥാപനമാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി. മേരിലാന്റില്‍ സ്ഥിതി ചെയ്യുന്നു. അമേരിക്കന്‍ സംരംഭകനും, മനുഷ്യസ്‌നേഹിയുമായ ജോണ്‍സ് ഹോപ്കിന്‍സിന്റെ പേരില്‍ ആരംഭിച്ച സ്ഥാപനം യു.എസിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നുമാണ്.

  1. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി

യു.എസില്‍ നിന്ന് തന്നെയുള്ള വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയാണ് പട്ടികയില്‍ നാലാമത്. 1861ലാണ് സര്‍വകലാശാല സ്ഥാപിതമായത്. വാഷിങ്ടണിലെ സിയാറ്റിലില്‍ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖല ഗവേഷണ സ്ഥാപനമാണിത്.

  1. ടൊറന്റോ യൂണിവേഴ്‌സിറ്റി

കാനഡയില്‍ നിന്നുള്ള ടൊറന്റോ സര്‍വകലാശാലയാണ് അടുത്തത്. 1827ലാണ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായത്. മാസ്റ്റേഴ്‌സ്, ഗവേഷണ കോഴ്‌സുകള്‍ക്ക് പേരുകേട്ട സ്ഥാപനം വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നുമാണ്.

  1. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സ്ഥിതി ചെയ്യുന്ന പൊതുമേഖല ഗവേഷണ സര്‍വകലാശാലയാണിത്. നഴ്‌സിങ് പഠനത്തില്‍ യു.കെയിലെ മികച്ച സ്ഥാപനമാണിത്.

  1. ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി

1908ല്‍ സ്ഥാപിതമായ ആല്‍ബര്‍ട്ട സര്‍വകലാശാല കാനഡയിലെ ആല്‍ബര്‍ട്ടയില്‍ സ്ഥിതി ചെയ്യുന്നു. അലക്‌സാണ്ടര്‍ കാമറൂണ്‍ റഥര്‍ഫോര്‍ഡും, ഹെന്‍ റി മാര്‍ഷര്‍ ടോറിയും ചേര്‍ന്നാണ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്.

  1. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്

ചൈനീസ് ഭരണ പ്രവിശ്യയായ ഹോങ്കോങ്ങില്‍ സ്ഥിതി ചെയ്യുന്ന ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംങ് ഏഷ്യയിലെ മികച്ച നഴ്‌സിങ് പഠനം വാഗാദനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. 1963ലാണ് സര്‍വകലാശാല സ്ഥാപിച്ചത്.

Leave a Reply

Your email address will not be published.