ലുലു ​ഗ്രൂപ്പിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മലയാളികള്‍ ഏറ്റവും അധികം ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി ഉദ്യോഗാർത്ഥികള്‍ക്കായി ലുലു ഗ്രൂപ്പ് പ്രത്യേക വിദേശ റിക്രൂട്ട്മെന്റ് നടത്താറുണ്ട്. വലിയ തോതിലുള്ള ഒഴിവുകളാണ് ലുലു ഇത്തരത്തില്‍ നടത്താറുള്ളത്. ഒന്നോ രണ്ടോ ഒഴിവുകള്‍ മാത്രം വരുന്ന ചില ഉയർന്ന പദവികളിലേക്ക് ലിങ്ക്ഡ് ഇന്‍ വഴി, അല്ലെങ്കില്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയുമാണ് ലുലു ജീവനക്കാരെ നിയമിക്കുന്നത്.

അബുദാബിയിലെ മാളിലേക്ക് പുതിയ ഒരു നിയമനത്തിന് ഒരുങ്ങുകയാണ് ലുലു. കമ്പനിയില്‍ ലീസിങ് മാനേജരുടെ ഒഴിവാണ് പുതുതായി വന്നിരിക്കുന്നത്. സ്ഥാപനത്തിന്റെ നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ലീസിംഗ് ഓപ്പറേഷൻസ് ടീമിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുകയെന്നതാണ് ഈ പദവിയുടെ പ്രധാന കർതവ്യം.

കുറഞ്ഞ വാടകയില്‍ കെട്ടിടങ്ങള്‍ ലഭ്യമാക്കാനുള്ള ചർച്ചകള്‍, കമ്പനി പ്രോസസ്സ് അനുസരിച്ച് മാനേജ്മെൻ്റിനായി വിശദമായ റിപ്പോർട്ടുകൾ നൽകുക, റീട്ടെയിൽ ട്രെൻഡുകളെക്കുറിച്ച് മാനേജ്മെൻ്റിന് മുന്നിൽ അവതരിപ്പിക്കുക ആവശ്യാനുസരണം നിലവിലെ മാർക്കറ്റ് ഡിമാൻഡുകൾ വ്യക്തമാക്കുന്ന ബിസിനസ് പ്ലാനുകൾ വികസിപ്പിക്കുക എന്നതെല്ലാമാണ് ഈ ജോലിയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ.

ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉദ്യോ​ഗാർത്ഥികൾ ഈ തസ്തികതയുമായി ബന്ധപ്പെട്ട എല്ലാ പരിശീലനങ്ങളിലും സെമിനാറുകളിലും കൺവെൻഷനുകളിലും മറ്റ് സെഷനുകളിലും പങ്കെടുക്കേണ്ടതായി വരും. വാടക ഇടപാടുകളും കരാറുകളും അവലോകനം ചെയ്യാനും ബന്ധപപെട്ട കക്ഷികളുമായി വിലപേശല്‍ നടത്തുന്നത് ഉള്‍പ്പെടയുള്ളവയും ഈ ജോലിയുടെ ഭാഗമാണ്.

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോ​ഗാർത്ഥി ലീസിംഗ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രകടനം വർധിപ്പിക്കുക, സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്നതിനോടൊപ്പം വിപണിയിലെ പ്രവണതകൾ നിരീക്ഷിക്കുയും വേണം. കൂടാതെ സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി എല്ലാ ഇടപാടുകാരുമായും പ്രത്യേകിച്ച് വാടകക്കാരുമായും കരാറുകാരുമായും മികച്ച ബന്ധം നിലനിർത്തുകയും ചെയ്യണം.

ഉദ്യോഗാർത്ഥികള്‍ക്ക് റീട്ടെയിൽ ലീസിംഗിലും ഷോപ്പിംഗ് മാളുകളിലും കുറഞ്ഞത് 5 വർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്. മികച്ച അവതരണ ശേഷി, പരസ്പര ആശയവിനിമയ കഴിവുകൾ തുടങ്ങിയവ ഉണ്ടായിരിക്കണം. കൂടാതെ മികച്ച സംഘാടകന്നും നന്നായി സമയക്രമം പാലിക്കാന്‍ കഴിയുന്നവരുമായിരിക്കണം ഉദ്യോ​ഗാർത്ഥി. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ ലുലു ഗ്രൂപ്പിന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *