സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ സ്പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി നോൺ ഗസറ്റഡ് ആൻഡ് നോൺ മിനിസ്റ്റീരിയൽ) തസ്തികയിലെ 275 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. സ്ത്രീകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ താൽക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
അത്ലറ്റിക്‌സ്, റെസ്‌ലിങ്, ബോക്സിങ്, ആർച്ചറി, വെയ്റ്റ് ലിഫ്റ്റിങ്, ജൂഡോ, സ്വിമ്മിങ്, വാട്ടർ സ്പോർട്സ്, വുഷു, കബഡി, തയ്ക്വാൻഡോ, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, ക്രോസ് കൺട്രി, വോളിബോൾ, ഹാൻഡ് ബോൾ, ബോഡി ബിൽഡിങ്, ഷൂട്ടിങ്, ബാസ്‌കറ്റ് ബോൾ, ഫുട്ബോൾ, ഐസ് സ്കെയിങ്, കരാട്ടെ, ഫെൻസിങ്, ഇക്വസ്ട്രിയൻ, ബാഡ്‌മിൻ്റൻ, ഡൈവിങ്, വാട്ടർ പോളോ, സൈക്ലിങ് തുടങ്ങിയ കായിക ഇനങ്ങളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത:
പത്താം ക്ലാസ്/തത്തുല്യം.
പ്രായം:
18 മുതൽ 23 വരെ
ശമ്പളം:
21,700-69,100
കായിക, ശാരീരിക യോഗ്യതകൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് http://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.