എം.ബി.എ ബിരുദധാരികൾക്ക് ബി.എസ്.എൻ.എല്‍ ൽ അവസരം

Home Uncategorized എം.ബി.എ ബിരുദധാരികൾക്ക് ബി.എസ്.എൻ.എല്‍ ൽ അവസരം
എം.ബി.എ ബിരുദധാരികൾക്ക് ബി.എസ്.എൻ.എല്‍ ൽ അവസരം

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. ബി എസ് എന്‍ എല്‍ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഒഴിവുകള്‍ നികത്താനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികൾക്ക് ജോയിന്‍ ചെയ്യുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ സൂപ്പര്‍ ആനുവേഷന്‍ തീയതി വരെയോ (ഏതാണ് ആദ്യം) നിയമനം നൽകും. എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്/ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/ ബിരുദാനന്തര ബിരുദം/ എംബിഎ എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി
45 വയസിനും 60 വയസിനും ഇടയിൽ

യോ​ഗ്യതകൾ
ഫിനാന്‍സ്/ബിസിനസ് ഡെവലപ്മെന്റ്/ പ്രൊഡക്ഷന്‍/ ഓപ്പറേഷന്‍സ്/ മാര്‍ക്കറ്റിംഗ്/ പ്രോജക്ട് മാനേജ്മെന്റ് എന്നിവയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ളവരാകണം അപേക്ഷകർ. കൂടാതെ ഉദ്യോഗാര്‍ത്ഥികൾക്ക് ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായത്തില്‍ പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം.

ശമ്പളം
തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് പ്രതിമാസം 80000 രൂപ മുതല്‍ 125000 രൂപ വരെ ശമ്പളം ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ അഭിമുഖത്തിനായി വിളിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് അവസാന തിയതിക്ക് മുന്‍പ് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി നവംബര്‍ 15 വൈകുന്നേരം 3 മണി വരെയാണ്. നംവബര്‍ 25 ആണ് നോഡല്‍ ഓഫീസര്‍മാര്‍ പി ഇ എസ് ബിയിലേക്ക് അപേക്ഷകള്‍ കൈമാറുന്നതിനുള്ള അവസാന തീയതി.

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
സെക്രട്ടറി, പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ്, പബ്ലിക് എന്റര്‍പ്രൈസസ് ഭവന്‍, ബ്ലോക്ക് നമ്പര്‍ 14, സി ജി ഒ കോംപ്ലക്‌സ്, ലോധി റോഡ്, ന്യൂഡല്‍ഹി-110003

Leave a Reply

Your email address will not be published.