കോസ്റ്റ് ​ഗാർഡിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി (ജി ഡി), ടെക്‌നിക്കല്‍ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ്) ഒഴിവുകളിലേക്കാണ് നിയമനം. ആകെ 140 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനറല്‍ ഡ്യൂട്ടിക്ക് 110 ഒഴിവുകളും ടെക്‌നിക്കല്‍ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ്) 30 ഒഴിവുകളും ആണ് ഉള്ളത്.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് /പരീക്ഷകള്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഫൈനല്‍ സെലക്ഷന്‍ ബോര്‍ഡ്, മെഡിക്കല്‍ എക്‌സാമിനേഷന്‍, മെറിറ്റ് ലിസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ വിസ / മാസ്റ്റര്‍ / മാസ്‌ട്രോ / റുപേ / ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് / യുപിഐ ഉപയോഗിച്ചോ 300 രൂപ അപേക്ഷാ ഫീസായി അടയ്ക്കേണ്ടതുണ്ട്.

എസ് സി, എസ് ടി ഉദ്യോഗാര്‍ത്ഥികളെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകരുടെ പ്രായപരിധി 21 നും 25 നും ഇടയില്‍ ആയിരിക്കണം.

യോ​ഗ്യതകൾ

ജനറല്‍ ഡ്യൂട്ടി
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം. കണക്ക്, സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/തത്തുല്യം പഠിച്ചവരാകണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം പൂര്‍ത്തിയാക്കിയവരേയും പരിഗണിക്കും. പാഠ്യപദ്ധതിയില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സും ഉള്ള ഡിപ്ലോമ നേടിയിരിക്കണം.

ടെക്‌നിക്കല്‍
നേവല്‍ ആര്‍ക്കിടെക്ചര്‍ / മെക്കാനിക്കല്‍ / മറൈന്‍ / ഓട്ടമോട്ടീവ് / മെക്കട്രോണികസ് / ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ / മെറ്റലര്‍ജി / ഡിസൈന്‍ / എയ്‌റോനോട്ടിക്കല്‍ / എയ്‌റോസ്‌പേസില്‍ എന്‍ജിനീയറിംഗ് ബിരുദം / ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. കണക്ക്, സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/തത്തുല്യം വേണം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരെയും ജോലിക്കായി പരിഗണിക്കും.

ടെക്‌നിക്കല്‍
ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/പവര്‍ എന്‍ജിനീയറിങ്/പവര്‍ ഇലക്ട്രോണിക്‌സില്‍ എന്‍ജിനീയറിങ് ബിരുദം/ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് (ഇന്ത്യ) അംഗീകരിച്ച തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. കണക്ക്, സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/തത്തുല്യം യോഗ്യത നിര്‍ബന്ധം. ഡിപ്ലോമയ്ക്ക് ശേഷം ബിരുദം നേടിയവരെയും ജോലിക്കായി പരിഗണിക്കും.

അപേക്ഷ
അപേക്ഷകര്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് ഡിസംബര്‍ 24 നോ അതിന് മുമ്പോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *