കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് ഏജന്‍സി ദുബായിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ദുബായില്‍ സെക്യൂരിറ്റി നിയമനാണ്. പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 8ന് മുന്‍പായി അപേക്ഷ സമർപ്പിക്കുക.
പ്രായപരിധി & യോഗ്യത
25നും 40 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. വയസ് ഇളവ് ഉണ്ടായിരിക്കുന്നതല്ല.
പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാർത്ഥികൾക്ക് മികച്ച ശാരീരിക ക്ഷമത ആവശ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് 175 സെമീ ഉയവും, മികച്ച കേള്‍വി ശക്തിയും കാഴച്ച ശക്തിയും ഉണ്ടായിരിക്കണം. അതുപോലെ വലിയ ആരോഗ്യദൃഢഗാത്രരുമായിരിക്കണം. ശരീരത്തില്‍ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഉണ്ടാവാന്‍ പാടില്ല.
ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഏതെങ്കിലും സെക്യൂരിറ്റി മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. സെക്യൂരിറ്റി ലൈസന്‍സുള്ളവര്‍ക്കും, ആര്‍മി, സിവില്‍ ഡിഫന്‍സ് പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്കും ജോലിയിൽ മുന്‍ഗണന ലഭിക്കും.
കൂടാതെ ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് നല്ല ധാരണ ഉള്ളവരായിരിക്കണം. സാധാരണ സെക്യൂരിറ്റി പ്രൊസീജിയര്‍ അറിയുകയും വേണം.
ശമ്പളം & അപേക്ഷ
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 2262 ദിര്‍ഹം (51,000 രൂപ ) പ്രതിമാസ ശമ്പളം ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ jobs@odepc.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ സിവി അയച്ച് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്കായി ഒഡാപെക്ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.