ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ് ബാങ്കിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം. ഇന്ത്യ പോസ്‌റ്റ് പേയ്മെന്റ് ബാങ്കിലേക്കാണ് (ഐപിപിബി) റിക്രൂട്ട്മെന്റ് നടക്കുന്നത്. വിവിധ തസ്തികകളിലായി ആകെ 68 ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. കൂടാതെ സ്പെഷ്യലിസ്‌റ്റ് ഓഫീസർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം 1.4 ലക്ഷം മുതൽ 2.25 ലക്ഷം വരെ ശമ്പളം ലഭിക്കും.

അസിസ്‌റ്റന്റ് മാനേജർ (ഐടി)- 54 ഒഴിവുകൾ, സൈബർ സെക്യൂരിറ്റി വിദഗ്ദൻ – ഏഴ് ഒഴിവുകൾ മാനേജർ ഐടി പേയ്മെൻ്റ് സിസ്‌റ്റം- ഒരു ഒഴിവ്, മാനേജർ ഐടി ഇൻഫ്രാസ്ട്രക്ച്ചർ -രണ്ട് ഒഴിവുകൾ, മാനേജർ ഐടി എൻ്റർപ്രൈസ് ഡാറ്റ വെയർഹൗസ് -ഒരു ഒഴിവ്, സീനിയർ മാനേജർ- ഒരു ഒഴിവ്, സീനിയർ മാനേജർ ഐടി ഇൻഫ്രാസ്ട്രക്ച്ചർ -ഒരു ഒഴിവ്, സീനിയർ മാനേജർ ഐഡി വെൻഡർ- ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

യോഗ്യതകൾ
ഓരോ തസ്തികയിലേക്കും വ്യത്യസ്ത യോഗ്യതകൾ ആവശ്യമാണ്. അസിസ്‌റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷകർ കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദമുളളവരും വിവരസാങ്കേതിക മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുളളവരുമായിരിക്കണം. വിശദ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഉദ്യോ​ഗാർത്ഥികൾക്ക് ജനുവരി പത്ത് മുതൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. http://www.ippbonline.com എന്ന ഐപിപിബിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷകൾ സമർപ്പിക്കാൻ. ജനറൽ വിഭാഗത്തിലുളളവർ അപേക്ഷാഫീസായി 750 രൂപ അടയ്ക്കണം. എസ്‌സി, എസ്‌ടി, പിഡബ്യൂഡി വിഭാഗത്തിലുളളവർ 150 രൂപയാണ് അപേക്ഷഫീസായി അടക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *