ഇന്ത്യൻ നേവിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. ഇന്ത്യന്‍ നേവിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. തസ്തികയിൽ ആകെ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഷോര്‍ട്ട് സര്‍വീസ് പ്രകാരമാണ് നിയമനങ്ങൾ നടക്കുക. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ ജനുവരി 10ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം. 

യോഗ്യത
ഉദ്യോ​ഗാർത്ഥികൾ 60 ശതമാനം മാര്‍ക്കോടെ എംഎസ് സി/ ബിഇ/ ബിടെക്/ എംടെക് അല്ലെങ്കില്‍ എംസിഎ പാസായവരായിരിക്കണം. നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് 2025 മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴിമല നാവിക അക്കാദമിയിലും പിന്നീട് നേവല്‍ ഷിപ്പുകളിലുമായി ആറാഴ്ച്ച പരിശീലന കാലയളവ് ഉണ്ടായിരിക്കും. തുടർന്ന് രണ്ടു വര്‍ഷ പ്രൊബേഷന്‍ കാലാവധിക്ക് ശേഷം സബ് ലഫ്റ്റനന്റ് റാങ്കില്‍ നിയമനം ലഭിക്കും. 

ശമ്പളം & പ്രായപരിധി
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 56,100 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. കൂടാതെ മറ്റ് അലവന്‍സുകളും, ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൽ www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *