ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ഒരു അവസരം. വിവിധ തസ്തികകളിലായി 1,036 ഒഴിവുകളിലേക്കാണ് റെയിൽവേ റിക്രൂട്ട്മെന്റ് വിളിച്ചിരിക്കുന്നത്. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡാണ് (ആർആർബി) ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. ജനുവരി ഏഴ് മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ് ആണ്.
ഒഴിവുകളും തസ്തികകളും
പോസ്റ്റ് ഗ്രാജുവേറ്റ് അദ്ധ്യാപകർ -47,600 രൂപ മുതൽ ശമ്പളം (187 ഒഴിവുകൾ)
സയന്റഫിക് സൂപ്പർവൈസർ- 44,900 രൂപ മുതൽ ശമ്പളം (മൂന്ന് ഒഴിവ്)
ചീഫ് ലോ അസിസ്റ്റൻ്റ് – 44,900 രൂപ മുതൽ ശമ്പളം (54 ഒഴിവുകൾ)
പബ്ലിക് പ്രോസിക്യൂട്ടർ- 44,900 രൂപ മുതൽ ശമ്പളം ( 20 ഒഴിവുകൾ)
ജൂനിയർ ട്രാൻസിലേറ്റർ (ഹിന്ദി)- 35,400 രൂപ മുതൽ ശമ്പളം (130 ഒഴിവുകൾ)
മ്യൂസിക് ടീച്ചർ (സ്ത്രീകൾ)- 35,400 രൂപ മുതൽ ശമ്പളം (മൂന്ന് ഒഴിവ്)
യോഗ്യത
ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതകൾ വ്യത്യസ്തമാണ്. 18 വയസ് പൂർത്തിയായ ഏതൊരാൾക്കും ജോലിക്കായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ആർആർബി അറിയിച്ചിട്ടുണ്ട്. ജനറൽ, ഒബിസി, ഇഡബ്യൂഎസ് കാറ്റഗറിയിലുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ 500 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി കാറ്റഗറിയിലുളള ഉദ്യോഗാർത്ഥികൾക്ക് 250 രൂപയാണ് അപേക്ഷ ഫീസ്.