ഇന്ത്യന്‍ റെയില്‍വേയില്‍ അപ്രന്റീസാകാൻ അവസരം. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. വിവിധ ട്രേഡുകളിലായി ആകെ 1785 ഒഴിവുകളാണുള്ളത്. പത്താം ക്ലാസും, ഐ.ടി.ഐ യോഗ്യതയുമുള്ളവര്‍ക്ക് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. ഡിസംബര്‍ 27 ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി.
തസ്തികയും & ഒഴിവുകളും
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ അപ്രന്റീസായാണ് നിയമനം. ആകെ 1785 ഒഴിവുകളാണുള്ളത്. ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റര്‍, റഫ്രിജറേറ്റര്‍ ആന്റ് എസി മെക്കാനിക്, ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്, കേബിള്‍ ജോയിന്റര്‍/ ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പെന്റര്‍, വൈന്‍ഡര്‍, ലൈന്‍മാന്‍, വയര്‍മാന്‍, ട്രിമ്മര്‍, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ഫോര്‍ജര്‍ ആന്റ് ഹീറ്റ് ട്രീറ്റര്‍ എന്നീ ട്രേഡുകളിലാണ് നിയമനം നടക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത & പ്രായപരിധി
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡുകളില്‍ ഐ.ടി.ഐ (NCVT/SCVT) സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാർത്ഥികൾക്ക് 15 വയസ് പൂര്‍ത്തിയായിരിക്കണം. 24 വയസ് കവിയാന്‍ പാടില്ല. 01.01.2025 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിനർഹതയുണ്ട്.
അപേക്ഷ
യോഗ്യരായ ഉദ്യോഗാർത്ഥികൾ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. അതിന് മുന്‍പായി വിജ്ഞാപനം നിര്‍ബന്ധമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. എസ്.സി, എസ്.ടി, പിഡബ്ല്യൂഡി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ 100 രൂപ അപേക്ഷ ഫീസ് അടയ്ക്കണം.