ഹിന്ദുസ്ഥാന്‍ ഉര്‍വരക് ആന്റ് രസായന്‍ ലിമിറ്റഡ് (എച്ച്.യു.ആര്‍.എല്‍) ന് കീഴല്‍ ട്രെയിനി നിയമനം. 2024 വര്‍ഷത്തേക്കുള്ള ഗ്രാജ്വേറ്റ്, ഡിപ്ലോമ എഞ്ചിനീയര്‍ ട്രെയിനികളെയാണ് നിയമിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 21 വരെ ഓണ്‍ലൈന്നായി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകള്‍
ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് ട്രെയിനി (ആകെ ഒഴിവുകള്‍ 67) കെമിക്കല്‍ 40, ഇന്‍സ്ട്രുമെന്റേഷന്‍ 15, ഇലക്ട്രിക്കല്‍ 6, മെക്കാനിക്കല്‍ 6 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലും ഒഴിവുകളുള്ളത്.
യോഗ്യത
ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത റെഗുലര്‍ എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 18 വയസ് മുതൽ 30 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഉദ്യോഗാർഥികൾക്ക് 40,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റിനത്തില്‍ ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഒന്നര ലക്ഷം രൂപക്കടുത്ത് ശമ്പളത്തില്‍ ജോലിയില്‍ നിയമിക്കും.
ഒഴിവുകൾ
ഡിപ്ലോമ എഞ്ചിനീയര്‍ ട്രെയിനി (ആകെ ഒഴിവുകള്‍ 145) കെമിക്കല്‍ 130, ഇന്‍സ്ട്രുമെന്റേഷന്‍ 15 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത
ബന്ധപ്പെട്ട ബ്രാഞ്ചില്‍ 50 ശതമാനം മാര്‍ക്കോടെ റെഗുലര്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. കെമിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ ബി.എസ്.സി ബിരുദമെടുത്തവരെയും പരിഗണിക്കും.
പ്രായപരിധി 18 മുതല്‍ 27 വയസ് വരെയാണ്. 23,000 രൂപ സ്റ്റൈപ്പന്റിനത്തില്‍ ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 76,000 രൂപ വരെ ശമ്പളത്തിൽ നിയമനം ലഭിക്കുന്നതാണ്.
അപേക്ഷ ഫീസ്
ഗ്രാജ്വേറ്റ് ട്രെയിനി പോസ്റ്റിലേക്ക് 750 രൂപയും, ഡിപ്ലോമ ട്രെയിനി പോസ്റ്റിലേക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.
വിശദവിവരങ്ങള്‍ക്കും, അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി https://jobs.hurl.net.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Leave a Reply