സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക് റൂട്ട്‌സ് വഴി നഴ്‌സിങ്ങ് ജോലിയിലേക്ക് അവസരം. സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി എസ് സി/ പോസ്റ്റ് ബി എസ് സി / എം എസ് സി നഴ്‌സിങ്ങ് കഴിഞ്ഞ സ്ത്രീകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. കാത്ത് ലാബ്, സി സി യു, എമര്‍ജന്‍സി റൂം, ജനറല്‍ നഴ്‌സിങ്, ഐ സി യു, മറ്റേണിറ്റി ജനറല്‍, എന്‍ ഐ സി യു, ഓപറേറ്റിങ് റൂം, പീഡിയാട്രിക് ജനറല്‍, പി ഐ സി യു എന്നീ സ്‌പെഷ്യാലികളിലാണ് ജോലി ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. മുന്‍പ് എസ് എ എം ആറില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. നവംബര്‍ 6 ന് വൈകീട്ട് 3 നകം അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ 13,14,15 തീയതികളില്‍ കൊച്ചിയില്‍ വെച്ചാണ് അഭിമുഖം.
നേരത്തേ സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് പുരുഷ നഴ്‌സുമാരുടെ അപേക്ഷയും നോര്‍ക്ക ക്ഷണിച്ചിരുന്നു. മുസ്ലീം വിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ബി എം ടി, കാര്‍ഡിയാക്, കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ന്യൂറോ സര്‍ജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ ആര്‍), ഒ ആര്‍ കാര്‍ഡിയാക്, ഒ ആര്‍ ന്യൂറോ തുടങ്ങിയ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്‌സിങ്ങില്‍ ബി എസ് സി, പോസ്റ്റ് ബി എസ് സി, വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
അപേക്ഷകർക്ക് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ്) യോഗ്യതയും ആവശ്യമാണ്. ഉദ്യോഗാർഥികൾ ഒക്ടോബര്‍ 24ന് വൈകീട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദമായ സിവി വിദ്യാഭ്യാസ രേഖകൾ, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഒക്ടോബര്‍ 28 ന് ഓൺലൈനായാണ് ഇന്റർവ്യൂ നടക്കുക. അപേക്ഷകര്‍ മുന്‍പ് എസ് എ എം ആർ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. അപേക്ഷകർക്ക് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. കൂടാതെ പാസ്സ്പോര്‍ട്ട് അഭിമുഖസമയത്ത് ഹാജരാക്കുകയും വേണം.