ടെക്‌നീഷ്യന്‍മാര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ബെല്‍ജിയത്തിലേക്ക് അവസരം

ബെല്‍ജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്‌മെന്റ്. ഇലക്ട്രിക്കല്‍ ടെക്‌നിഷ്യന്‍, ഇലക്ട്രോ മെക്കാനിക്കല്‍ ടെക്‌നിഷ്യന്‍, മെക്കാനിക്കല്‍ ടെക്‌നിഷ്യന്‍, മെഷീന്‍ ഇന്‍സ്‌പെക്ടര്‍ (ഫോക് ലിഫ്റ്റ്, ഏരിയല്‍ വര്‍ക്ക് പ്ലാറ്റഫോം, ടെലി ഹാന്‍ഡ്ഡ്‌ലെര്‍) തുടങ്ങിയ ട്രേഡുകളിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് അതാതു മേഖലകളില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ പ്രായം 40 വയസിനു മുകളില്‍ ആകാനും പാടില്ല. അപേക്ഷകര്‍ ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യം ഉള്ളവരായിരിക്കണം.

ആകര്‍ഷകമായ ശമ്പളത്തോടൊപ്പം (പ്രതിമാസ ശമ്പളം ഏകദേശം ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ) എയര്‍ ടിക്കറ്റ്, വിസ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ലഞ്ച് വൗച്ചര്‍, ഷിഫ്റ്റ് ബോണസ് എന്നീ ആനൂകൂല്യങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 2024 ഒക്ടോബര്‍ 15 നു മുന്‍പ് ബയോഡേറ്റ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം eu@odepec.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക.

വിശദ വിവരങ്ങള്‍ക്കായി www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2329440/41/42/43/45; Mob: 77364 96574

Leave a Reply

Your email address will not be published. Required fields are marked *