നോര്‍ക്ക റൂട്ട്സ് ന് കീഴിൽ യുകെയിലെ വിവിധ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. ഇതിനായുള്ള റിക്രൂട്ട്മെന്റ് നവംബര്‍ ആദ്യവാരം നടക്കും. എറണാകുളത്ത് വെച്ച് 2024 നവംബര്‍ 07 മുതല്‍ 14 വരെ തീയതികളിലാണ് ഇന്റര്‍വ്യൂ നടക്കുക.
തസ്തിക
വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോസ്, സ്പെഷ്യാലിറ്രി ഡോക്ടര്‍മാര്‍, പാത്ത് വേ ഡോക്ടര്‍മാര്‍, തുടങ്ങിയവരെയാണ് നിയമിക്കുന്നത്. എമര്‍ജന്‍സി മെഡിസിന്, അക്യൂട്ട് മെഡിസിന്, ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റിലേക്ക് സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍. ഓങ്കോളജി, ഗ്യാസ്ട്രോ എന്ററോളജി ഹെപ്പറ്റോളജി (ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍) ഇന്റര്‍നാഷണല്‍ സീനിയര്‍ പോര്‍ട്ട് ഫോളിയോ പാത്ത് വേ ഡോക്ടര്‍മാര്‍. കാര്‍ഡിയോ, എമര്‍ജന്‍സി മെഡിസിന്, റേഡിയോളജി, ഡയബറ്റീസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ വിഭാഗങ്ങളിലാണ് നിയമനം.
യോഗ്യത
സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോസ് തസ്തികയിലേക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. അതേസമയം സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവും, സീനിയര്‍ പോര്‍ട്ട് ഫോളിയോ പാത്ത് വേ തസ്തികയില്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യാണ്.
ശമ്പളം
ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിലായി 43,821 പൗണ്ട് മുതല്‍ 107,155 പൗണ്ട് വരെ ശമ്പളം ലഭിക്കും. ഇതിന് പുറമെ ജി.എം.സി രജിസ്ട്രേഷന് സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, മറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, എന്നിവ സഹിതം www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 23നകം അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും,) ബന്ധപ്പെടാവുന്നതാണ്.
Leave a Reply