32000ത്തിലധികം പേർക്ക് തൊഴിലവസരങ്ങളുമായി റെയിൽവേ

32000ത്തിലധികം പേർക്ക് തൊഴിലവസരങ്ങളുമായി റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രൂപ്പ് ഡിയിലെ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. ഉദ്യോഗാർത്ഥികൾക്ക് ജനുവരി 23 മുതൽ അപേക്ഷകൾ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് ആർആർബിയുടെ ഔദ്യോഗിക ബെബ്സൈറ്റിൽ ലഭിക്കും. ലെവൽ ഒന്നിന് കീഴിൽ ഗ്രൂപ്പ് ഡി തസ്‌തികകളിലേക്ക് 32,438 ഒഴിവുകളാണ് നിലവിലുള്ളത്.

കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. യോഗ്യത നേടിയവരെ അടുത്ത ഘട്ട പരീക്ഷകൾക്കായി ക്ഷണിക്കും. മറ്റ് വിശദാംശങ്ങൾക്കായി ആർആർബിയുടെ ഔദ്യോഗിക ബെബ്സൈറ്റ് സന്ദർശിക്കുക.

ഒഴിവുകളും തസ്‌തികകളും
പോയിന്റ്സ് മാൻ – 5,058
ട്രാക്ക് മെയിന്റനർ ഗ്രേഡ് IV എഞ്ചിനീയറിംഗ് – 13, 187
അസിസ്റ്റന്റ് ടിആർഡി ഇലക്ട്രിക്കൽ – 1, 381
അസിസ്റ്റന്റ് പി -വേ – 257
അസിസ്റ്റന്റ്റ് (സി ആൻ്റ് ഡബ്യു) – 2,587
അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ) – 799
അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ) – 950
അസിസ്റ്റന്റ് ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ) – 744
അസിസ്റ്റന്റ് (ബ്രിഡ്ജ്) – 301
അസിസ്റ്റൻ്റ് (എസ് ആന്റ് ടി) – 2, 012
അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഡീസൽ) – 420
അസിസ്റ്റന്റ് ടിഎൽ ആൻ്റ് എസി (വർക്ക്ഷോപ്പ്) – 624
അസിസ്റ്റന്റ് ടിഎൽ ആൻ്റ് എസി – 1041
അസിസ്റ്റന്റ്റ് (വർക്ക്ഷോപ്പ്) (മെക്ക്) – 3,077

യോ​ഗ്യത
18നും 26നും ഇടയിൽ പ്രായമാുള്ള, പത്താം ക്ലാസ് യോഗ്യതയും എൻസിവിറ്റിയിൽ നിന്ന് നാഷണൽ അപ്രൻ്റീസ് സർട്ടിഫിക്കറ്റും നേടിയ ഉദ്യോ​ഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. ആർആർബി നിയമങ്ങൾ അനുസരിച്ച് ഇളവുകൾ ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *