ഒഡെപെക് വഴി യുഎഇയിലേക്ക് റിക്രൂട്ട്‌മെന്റ്; ഇപ്പോൾ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലേക്ക് സെക്യൂരിറ്റി തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും. താല്‍പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ഡിസംബര്‍ 26ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. 

തസ്തിക & ഒഴിവ്

ഒഡാപെക് മുഖേന യുഎയിലേക്ക് സെക്യൂരിറ്റി റിക്രൂട്ട്‌മെന്റ്. ആകെ 200 ഒഴിവുകളാണുള്ളത്. 25നും 40നും ഇടയില്‍ പ്രായമുള്ള ഉദ്യോ​ഗാർത്ഥികൾക്കാണ് അവസരം. പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക. 

യോഗ്യത

എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ ആണ് വിദ്യാഭ്യാസ യോഗ്യത, കൂടാതെ സെക്യൂരിറ്റി ജോലിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. (ആര്‍മി, പൊലിസ്, സെക്യൂരിറ്റി മേഖലകളില്‍)

ഉദ്യോ​ഗാർത്ഥികൾക്ക് 5’9 ഉയരം വേണം. ശരീരത്തില്‍ പ്രത്യക്ഷമായി ടാറ്റൂ പാടില്ല. കാണാന്‍ സ്മാർട്ടായിരിക്കണം കൂടാതെ കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ പാടില്ല. ശാരീരകമായി ഫിറ്റായിരിക്കണം. വെല്ലുവിളികളെ നേരിടാന്‍ സാധിക്കണം. തിരക്ക് കൈകാര്യം ചെയ്യാന്‍ അറിയണം.

മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. മാത്രമല്ല നല്ല കേള്‍വി ശക്തിയും കാഴ്ച ശക്തിയും ആവശ്യമാണ്. ഇംഗ്ലീഷ് നന്നായി കൈകാര്യം സാധിക്കണം (എഴുതാനും വായിക്കാനും സംസാരിക്കാനും). മറ്റ് ഭാഷകള്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെക്യൂരിറ്റിയുമായി ബന്ധപ്പെട്ടും പൊതുസുരക്ഷയെ കുറിച്ചുള്ള നിയമവശങ്ങളിലും വ്യക്തമായ ധാരണ ഉള്ളവരുമായിരിക്കണം. 

ശമ്പളം

1200 ദിര്‍ഹമാണ് അടിസ്ഥാന ശമ്പളം. താമസ സൗകര്യം ഉണ്ടായിരിക്കും. യാത്ര ചെയ്യാന്‍ കമ്പനി വാഹനം ലഭിക്കും. ശമ്പളത്തിന് പുറമെ അലവന്‍സായി 720 ദിര്‍ഹം ലഭിക്കും. ഹാജര്‍നില അനുസരിച്ചായിരിക്കും ഇത്. ഓവര്‍ ടൈം ഡ്യൂട്ടിക്ക് അധിക ശമ്പളം ലഭിക്കും. ആകെ 2262 ദിര്‍ഹമായിരിക്കും ശമ്പളം. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ ഒഡാപെക് വെബ്‌സൈറ്റ് വഴി കൂടുതല്‍ വിവരങ്ങള്‍ അറിയാൻ സാധിക്കും. സംശയങ്ങള്‍ക്ക് 0471 2329440/41/42/45, 7736496574 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 

വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക www.odepc.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *