തൊഴിലാളി ക്ഷാമത്താല്‍ വീര്‍പ്പുമുട്ടുകയാണ് യൂറോപ്യന്‍ രാജ്യമായ റൊമാനിയ. ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടേക്ക് വേണ്ടത് രണ്ടരലക്ഷം തൊഴിലാളികളെയാണ്. റൊമാനിയന്‍ പൗരന്മാരുടെ മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് തൊഴിലാളി ക്ഷാമം വര്‍ധിപ്പിച്ചത്. വ്യവസായ, കാര്‍ഷിക മേഖലയില്‍ തൊഴിലാളിക്ഷാമം വന്‍ പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയതോടെ വിദേശ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റ് വളരെ വേഗത്തിലാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ലഭ്യത വേഗത്തിലാക്കാനായി റൊമാനിയ നിയമപരമായ കടമ്പകള്‍ ഏറെ ലഘൂകരിച്ചു. ഇന്ത്യയെയാണ് റൊമാനിയ വിദേശ തൊഴിലാളികള്‍ക്കായി കൂടുതലും ആശ്രയിക്കുന്നത.് കൂടാതെ നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നി രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയും രാജ്യത്തെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഒഴിവുകള്‍ ഈ മേഖലകളില്‍
കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊറിയര്‍ സര്‍വീസ്, റെസ്റ്റോറന്റ്, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ മേഖലകളിലാണ്. കോവിഡാനന്തരം രാജ്യത്തെ തൊഴില്‍മേഖല ശക്തിപ്പെട്ടതും യുവാക്കള്‍ കൂടുതലായി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതുമാണ് റൊമേനിയയില്‍ പ്രതിസന്ധിക്ക് കാരണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ പന്ത്രണ്ടാം സ്ഥാനത്താണ് റൊമാനിയ.
Leave a Reply