ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക്, മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്‌ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. കേരളത്തിൽ സ്ഥിരതാമസക്കാരായവരും, കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമായ ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളിലുള്ളവർക്ക് ജനസംഖ്യാനുപാതത്തിലാണ് സ്കോളർഷിപ്പ് നൽകി വരുന്നത്. 15,000/-രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.

മദർ തെരേസ സ്കോളർഷിപ്പ് കോഴ്സ് കാലാവധിയിൽ ഒരു തവണ മാത്രം ലഭിക്കുന്ന സ്കോളർഷിപ്പാണ്. കഴിഞ്ഞ വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ച് ആനുകൂല്യം കൈപ്പറ്റിയവർക്ക്, ഈ വർഷം സ്കോളർഷിപ്പ് ലഭിക്കില്ല. സ്കോളർപ്പിപ്പുകളുടെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അതേസമയം നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകുന്നതാണ്.

അപേക്ഷിക്കാൻ അർഹരായവർ ആരെല്ലാം

ഗവൺമെൻ്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നേഴ്സിംഗ്),പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. വിദ്യാർത്ഥികൾ അവർ, സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിനായി അലോട്ട്മെന്റ് മെമ്മോ ഹാജരാക്കണം. അപേക്ഷകർക്ക്, യോഗ്യതാ പരീക്ഷയിൽ ചുരുങ്ങിയത്, 45% മാർക്ക് ലഭിച്ചിരിക്കണം. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ തന്നെ, 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗങ്ങളിൽപ്പെടുന്നവരേയും സ്കോളർഷിപ്പിനായി പരിഗണിക്കും.

കോഴ്സ് പഠനം ആരംഭിച്ചവർക്കും/രണ്ടാം വർഷം പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടാതെ അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് അല്ലെങ്കിൽ ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽഅക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷാക്രമം
ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചതിനു ശേഷം, അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം, ജനുവരി 17നു മുൻപായി അപേക്ഷകൻ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയ്ക്കു കൈമാറണം. സ്ഥാപന മേധാവിയോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തിയ ശേഷം നിശ്ചിത തീയതിയ്ക്കകം ഓൺലൈൻ അപ്രൂവൽ നൽകണം.

ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കുമായി 0471-2302090, 0471 2300524, 0471 2300524 തുടങ്ങിയ നമ്പറുകളിലോ, ഡയറക്ടർ, ന്യൂനപക്ഷക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33, എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *