വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രവേശന പരീക്ഷകള്‍ നടത്താറുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും പോപ്പുലറായ പരീക്ഷകളിലൊന്നാണ് ഐ.ഇ.എല്‍.ടി.എസ്. ഇതിന് പുറമെ ടോഫല്‍, സാറ്റ്, എസിറ്റി തുടങ്ങിയ നിരവധി പരീക്ഷ സ്‌കോറുകളും പ്രവേശന മാനദണ്ഡമായി പരിഗണിക്കാറുണ്ട്. അവ നമുക്കൊന്ന് പരിചയപ്പെടാം,
TOEFL (Testing Of English as a Foreign Language)
വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അറിഞ്ഞിരിക്കേണ്ട സുപ്രധാന മൂല്യനിര്‍ണയ പരീക്ഷയാണ് ടോഫല്‍. ലോകത്താകമാനമുള്ള സര്‍വകലാശാലകളില്‍ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം നിര്‍ബന്ധിത ഘടകമായി പരിഗണിക്കുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ഇതര രാജ്യങ്ങളില്‍ നിന്ന് കടന്നുവരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന പരിജ്ഞാനം പ്രത്യേക ആവശ്യമായി പരിഗണിക്കുന്നു. ഇതിനായാണ് ടോഫല്‍ എക്‌സാം നടത്തുന്നത്. യു.കെ, യു.എസ്, ആസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ടോഫല്‍ സ്‌കോര്‍ പരിഗണിക്കുന്നുണ്ട്.
ഹൈസ്‌കൂള്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ള വിദ്യാര്‍ഥികള്‍ക്ക് ടോഫല്‍ എക്‌സാമില്‍ മാറ്റുരയ്ക്കാം. റീഡിങ്, റൈറ്റിങ്, ലിസണിങ്, സ്പീക്കിങ് എന്നിങ്ങനെ നാലുഘട്ടങ്ങളാണ് പരീക്ഷയിലുള്ളത്. ആകെ 120 മാര്‍ക്കിലാണ് പരീക്ഷ നടക്കുക.
ഇന്ത്യയില്‍ 16900 രൂപയാണ് പരീക്ഷ ഫീസായി ഈടാക്കുന്നത്. രണ്ട് വര്‍ഷത്തെ കാലാവധിയാണ് ടോഫല്‍ സ്‌കോറിനുള്ളത്. 3 മുതല്‍ 3.5 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന കമ്പ്യൂട്ടര്‍ ബേസ്ഡ് അല്ലെങ്കില്‍ പേപ്പര്‍ ബേസ്ഡ് എഴുത്ത് പരീക്ഷയാണ് ഉണ്ടാവുക.
ഐ.ഇ.എല്‍.ടി.എസ്
മലയാളി വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും പോപ്പുലറായ വിദേശ പ്രവേശന പരീക്ഷകളിലൊന്നാണ് ഐ.ഇ.എല്‍.ടി.എസ്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെല്ലാം ഐ.ഇ.എല്‍.ടി.എസ് സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. ലിസണിങ്, എഴുത്ത്, സ്പീക്കിങ്, റീഡിങ് എന്നിങ്ങനെ നാലു ഘട്ടങ്ങളിലായാണ് വിദ്യാര്‍ഥികളുടെ കഴിവ് പരിശോധിക്കുന്നത്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാര്‍ഗങ്ങളിലൂടെ പരീക്ഷ നടത്തുന്നു. രണ്ട് വര്‍ഷത്തേക്കാണ് ഐ.ഇ.എല്‍.ടി.എസ് സ്‌കോറുകള്‍ക്ക് സാധുതയുള്ളത്. ഇന്ത്യയില്‍ ഏകദേശം 17,000 രൂപയാണ് പരീക്ഷ ഫീസായി നല്‍കേണ്ടി വരിക. കാനഡ, യു.കെ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലാണ് ഐ.ഇ.എല്‍.ടി.എസ് പ്രധാനമായും പരിഗണിക്കുന്നത്.
- SAT (സ്‌കോളാസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്)
മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റിയന്‍സ് ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് പരീക്ഷയാണ് സാറ്റ്. കോളജ് ബോര്‍ഡാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
എല്ലാ വര്‍ഷവും സാറ്റ് എക്‌സാമുകള്‍ സംഘടിപ്പിക്കാറുണ്ട്. ഒക്ടോബര്‍, ആഗസ്റ്റ്, നവംബര്‍, ഡിസംബര്‍, മാര്‍ച്ച്, മെയ്, ജൂണ്‍ മാസങ്ങളില്‍ ദേശീയ തലത്തില്‍ പരീക്ഷ നടക്കുന്നു.
രണ്ട് ഘട്ടങ്ങളിലൂടെയാണ് പരീക്ഷ കടന്നുപോകുന്നത്. റീഡിങ്, റൈറ്റിങ്, മാത്തമാറ്റിക്‌സ് എന്നിവയിലെ മികവുകള്‍ പരിശോധിക്കുന്നു.
ആകെ 2 മണിക്കൂറും, 14 മിനുട്ടുമാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ഒന്നാം ഘട്ടം വായനയാണ്. 64 മിനുട്ടില്‍ ഇത് പൂര്‍ത്തിയാക്കണം. മാത്‌സിന് 70 മിനുട്ട് നല്‍കും. 1600 ആണ് ആകെ സ്‌കോര്‍.
പരീക്ഷയുടെ ഏതാണ്ട് ഒരു മാസം മുന്‍പ് കോളജ് ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ വിളിക്കും. ഓണ്‍ലൈന്‍ ആയോ ഇമെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. കാനഡ, യു.എസ്, യു.കെ, ഇറ്റലി, ആസ്‌ട്രേലിയ എന്നിങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളിലെയും പ്രമുഖ സര്‍വകലാശാലകള്‍ സാറ്റ് സ്‌കോറുകള്‍ പരിഗണിക്കാറുണ്ട്. അഞ്ച് വര്‍ഷത്തേക്കാണ് സാറ്റ് സ്‌കോറുകളുടെ കാലാവധി. 8536 രൂപയാണ് പരീക്ഷ ഫീസ്.
American College Testing (എ.സി.റ്റി)
ലിസ്റ്റില്‍ അടുത്ത പരീക്ഷയാണ് എസിറ്റി. MCQ അടിസ്ഥാനമാക്കിയുള്ള ഈ ഓണ്‍ലൈന്‍ പരീക്ഷ ഉദ്യോഗാര്‍ഥികളുടെ എഴുത്ത്, ഗണിതം, റീസണിങ്, സയന്‍സ് കഴിവുകളെ അളക്കാന്‍ ഉപയോഗിക്കുന്നു.
രണ്ട് മണിക്കൂറും, 55 മിനുട്ടുമാണ് പരീക്ഷയാണ് ദൈര്‍ഘ്യം. യു.എസ് വിവിധ യൂണിവേഴ്‌സിറ്റികളും, മറ്റ് അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും എസിറ്റി എക്‌സാം സ്‌കോര്‍ പ്രവേശന മാനദണ്ഡമായി അംഗീകരിക്കുന്നുണ്ട്. അഞ്ച് വര്‍ഷമാണ് എസിറ്റി സ്‌കോറിന്റെ കാലാവധി.
പന്ത്രണ്ട് തവണ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. 16,703 രൂപയാണ് പരീക്ഷ ഫീസ്.
മെഡിക്കല്‍ കോളജ് അഡ്മിഷന്‍ ടെസ്റ്റ് (MCAT)
വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് MCAT. അമേരിക്കന്‍ മെഡിക്കല്‍ കോളജ് അസോസിയേഷനാണ് പരീക്ഷ നടത്തുന്നത്. യു.എസിലെയും, കാനഡയിലെയും മെഡിക്കല്‍ സ്‌കൂളുകളില്‍ പ്രവേശന മാനദണ്ഡമായി MCAT പരിഗണിക്കുന്നുണ്ട്.
7 മണിക്കൂറും, 30മിനുട്ടുമാണ് പരീക്ഷയുടെ ദൈര്‍ഘ്യം. നാല് സെക്ഷനുകളായാണ് പരീക്ഷ നടക്കുക. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ MCAT സ്‌കോറുകള്‍ക്ക് നിയമസാധുതയുണ്ട്. 27,060 രൂപയാണ് പരീക്ഷ ഫീസ്.
Leave a Reply