- ഹോങ്കോങ്
ചൈനയുടെ ടെറിട്ടറികളില്‍പ്പെടുന്ന ഹോങ്കോംഗ് ആണ് ലിസ്റ്റില്‍ ആദ്യം. ലോകത്തിലെ തന്നെ സമ്പന്ന നാടുകളില്‍ ഒന്നായ ഹോങ്കോംഗ് അവസരങ്ങളുടെ വലിയ ലോകമാണ് നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ലോകത്തിലെ ഒട്ടുമിക്ക മള്‍ട്ടി നാഷനല്‍ കമ്പനികളുടെയും കേന്ദ്രമായ ഇവിടം വൈദഗ്ദ്യമുള്ള തൊഴിലാളികള്‍ക്ക് മികച്ച സാധ്യതകളാണ് തുറന്നിടുന്നത്.
ദി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, ദി ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, ലിങ്ക്‌നാന്‍ യൂണിവേഴ്‌സിറ്റി, ദി ഹോങ്കോംഗ് പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി, സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ് എന്നിവയാണ് പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹോങ്കോംഗ് ലക്ഷ്യം വെക്കുന്നവര്‍ രാജ്യത്തെ വമ്പിച്ച സാമ്പത്തിക ചെലവുകളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നായ ഹോങ്കോംഗില്‍ ജീവിതച്ചെലവ് ഭീകരമാണ്.
- ജപ്പാന്‍
പൈതൃകവും ടെക്‌നോളജിയും സമമായി സമന്വയിപ്പിച്ച നാടാണ് ജപ്പാന്‍. ഉദയ സൂര്യന്റെ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടം ഏഷ്യയിലെ തന്നെ വികസിത രാജ്യങ്ങളിലൊന്നാണ്. ടെക് രംഗത്തെ പുരോഗതിയാണ് ആഗോള ബിസിനസ് മേഖലയെ ജപ്പാനിലേക്ക് ഉറ്റുനോക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അതേസമയം തങ്ങളുടെ സംസ്‌കാരത്തെയും, ചരിത്രത്തെയും ഒരു പോലെ സംരക്ഷിക്കുന്നവരാണ് ജപ്പാന്‍കാര്‍.
പഠനത്തിനും, തൊഴിലിനുമായി ഇതിനോടകം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജപ്പാനിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവരില്‍ പലരും അവിടെ തന്നെ സ്ഥിര താമസമാക്കുകയും ചെയ്യുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുടിയേറ്റക്കാരോട് സൗഹൃദ മനോഭാവമാണ് ജാപ്പനീസ് ജനത വെച്ച് പുലര്‍ത്തുന്നത്. മാത്രമല്ല ടെക്, എഞ്ചിനീയറിങ്, ശാസ്ത്ര രംഗങ്ങളില്‍ ശക്തമായ അടിത്തറയും രാജ്യത്തിനുണ്ട്.
ക്യോട്ടോ യൂണിവേഴ്‌സിറ്റി, ഒസാക യൂണിവേഴ്‌സിറ്റി, ഹൊക്കെയ്‌ഡോ യൂണിവേഴ്‌സിറ്റി, ടോക്യോ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജപ്പാനിലുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ജനസംഖ്യയില്‍ നല്ലൊരു ശതമാനവും വൃദ്ധന്‍മാരുള്ള രാജ്യമെന്ന ചീത്തപ്പേരും ജപ്പാനുണ്ട്. ഇത് വരുംനാളുകളില്‍ വമ്പിച്ച തൊഴില്‍ കുടിയേറ്റത്തിന് രാജ്യത്തെ നിര്‍ബന്ധിതരാക്കുമെന്നാണ് കരുതുന്നത്.
- സൗത്ത് കൊറിയ
അയല്‍രാജ്യമായ നോര്‍ത്ത് കൊറിയയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സൗത്ത് കൊറിയ. ഏഷ്യയിലെ തന്നെ മികച്ച സുസ്ഥിര സമ്പദ് ഘടനയുള്ള രാജ്യത്ത് ഐ.ടി, എഞ്ചിനീയറിങ്, ഫിനാന്‍സ് മേഖലകളില്‍ ഏഷ്യയിലെ ശക്തമായ സ്വാധീനം കൂടിയാണ്. സാംസങ്,, ഹ്യൂണ്ടായി, കിയ, എല്‍.ജി തുടങ്ങി മലയാളികള്‍ക്ക് ചിരപരിജിതമായ നിരവധി മള്‍ട്ടി നാഷനല്‍ കമ്പനികള്‍ കൊറിയയുടെ സംഭാവനയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി കൊറിയയിലേക്കുള്ള മലയാളി കുടിയേറ്റം വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. വളര്‍ന്ന് വരുന്ന തൊഴില്‍ സാധ്യതകള്‍ തന്നെയാണ് അതിനൊരു പ്രധാന കാരണം. കൂട്ടത്തില്‍ ഉപരിപഠനം ലക്ഷ്യംവെച്ച് കൊണ്ടും കൊറിയയിലേക്ക് കുടിയേറ്റം വ്യാപകമായി നടക്കുന്നുണ്ട്.
തലസ്ഥാനമായ സിയോളില്‍ സ്ഥിതി ചെയ്യുന്ന കൊറിയ യൂണിവേഴ്‌സിറ്റി, സിയോള്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി, യോന്‍സെയ് യൂണിവേഴ്‌സിറ്റി, കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സിജോങ് യൂണിവേഴ്‌സിറ്റി എന്നിവയാണ് പ്രധാനപ്പെട്ട കൊറിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
- ചൈന
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ കൊമ്പനാണ് ചൈന. അതിപുരാതനമായ പാരമ്പര്യത്തിലും, നാഗരികതയിലും ഊറ്റം കൊള്ളുന്ന ചൈന ലോകത്തിലെ തന്നെ വമ്പന്‍ സാമ്പത്തിക ശക്തികളിലൊന്നാണ്. പടിഞ്ഞാറന്‍ വമ്പന്‍മാരുടെ സാമ്പത്തിക കരുത്തിന് മുന്നില്‍ ഏഷ്യയുടെ മറുപടിയാണ് ചൈന. ടെക്‌നോളജി രംഗത്തെ കുതിപ്പും ശാസ്ത്ര രംഗത്തെ തുടിപ്പും ചൈനെ ഒരു പോപ്പുലര്‍ ഡെസ്റ്റിനേഷനാക്കി മാറ്റിയിരിക്കുന്നു.
ചൈനയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. തൊഴിലിന് വേണ്ടിയാണ് ഇവയില്‍ ഭൂരിഭാഗവും. എന്നാല്‍ സമീപകാലത്തായി പഠനത്തിനായി ചൈനയിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മെഡിക്കല്‍, ടെക്, എഞ്ചിനീയറിങ്, എസ്.ടി.ഇ.എം കോഴ്‌സുകളാണ് ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കേരളത്തില്‍ നിന്നടക്കം മെഡിസിന്‍ പഠനത്തിനായി ചൈന തെരഞ്ഞെടുക്കുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്. പഠന ശേഷം അവിടെ തന്നെ പ്രാക്ടീസ് നടത്തുകയും, ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരും ധാരാളമാണ്.
ചൈനയുടെ അഭിമാനമായ പെക്കീങ് യൂണിവേഴ്‌സിറ്റി, ഷിന്‍ഹുവ യൂണിവേഴ്‌സിറ്റി എന്നിവ ആഗോള യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ ഇരുപതില്‍ ഉള്‍പ്പെടുന്നവയാണ്. ഇതിന് പുറമെ ഷാങ്ഹായ് യൂണിവേഴ്‌സിറ്റി, ഹുവാസോങ് യൂണിവേഴ്‌സിറ്റി, സണ്‍യാത്‌സെന്‍ യൂണിവേഴ്‌സിറ്റി എന്നിവയും മികച്ച പഠന സാഹചര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നവയാണ്.
- ഇന്ത്യോനേഷ്യ
ടൂറിസത്തിന്റെ നാടാണ് ഇന്ത്യോനേഷ്യ. ലോക സഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ നിരവധി ഡെസ്റ്റിനേഷനുകള്‍ രാജ്യത്തുണ്ട്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ദ്വീപ് രാഷ്ട്രമായ ഇവിടം കഴിഞ്ഞ ദശാബ്ദങ്ങളില്‍ അത്ഭുതാവഹമായ സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി മികച്ച തൊഴില്‍ സാധ്യതകളും മുന്നോട്ട് വെക്കുന്നു.
മെഡിക്കല്‍ പഠനങ്ങള്‍ക്ക് പേരുകേട്ട
Airlangga Universtiy യൂണിവേഴ്‌സിറ്റി, എഞ്ചിനീയറിങ് ടെക്‌നോളജിക്ക് പ്രമാദമായ Sepuluh Nopember Institute of Technology, ബിസിനസ് രംഗത്തെ വമ്പന്‍മാരായ Padjadjaran Universtiy എന്നിവയൊക്കെയാണ് ഇന്തോനേഷ്യയിലെ പ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
Leave a Reply