60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം

Home Colleges Foreign Education 60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം
60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം

60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം

വിദേശ പഠനത്തിനായി ഇന്ത്യ വിടുന്ന മലയാളികള്‍ക്ക് മികച്ച കരിയര്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യമാണ് ആസ്‌ട്രേലിയ. മികച്ച പഠനാന്തരീക്ഷവും, കരിയര്‍ സാധ്യതകളും, താങ്ങാവുന്ന ട്യൂഷന്‍ ഫീസുമൊക്കെയാണ് ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.

ഇപ്പോഴിതാ വിദേശ പഠനത്തിനായി ആസ്‌ട്രേലിയ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. 60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് സൗകര്യത്തോടെ ആസ്‌ട്രേലിയയില്‍ പഠനം നടത്താനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ആസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ് പുതിയ പദ്ധതി.

സ്‌കോളര്‍ഷിപ്പ്

വൈസ് ചാന്‍സിലേഴ്‌സ് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്കാണ് ഡീക്കിന്‍ യൂണിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സ്ഥാപനം നടത്തുന്ന ചെയ്ഞ്ചിങ് ലൈവ്‌സ് എന്ന പദ്ധതിയുടെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നടപ്പിലാക്കുന്നത്. 60 ലക്ഷം രൂപ നിരക്കില്‍ 10 സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളാണ് നിലവിലുള്ളത്. ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയുടെ വിക്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന ക്യാമ്പസില്‍ ആണ് ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച സാധ്യതയാണ് മുന്നിലുള്ളത്.

സെലക്ഷന്‍

ന്യൂഡല്‍ഹിയിലെ ഡീക്കിന്‍ സൗത്ത് ഏഷ്യ ഓഫീസില്‍ വെച്ച് നടക്കുന്ന സെലക്ഷന്‍ പ്രോഗ്രാമില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അര്‍ഹത. എല്ലാ വര്‍ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മികച്ചൊരു സാധ്യതയാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നിലുള്ളത്.

നിലവിലുള്ള പത്ത് പ്രോഗ്രാമുകളില്‍ ഒന്ന് കായിക രംഗത്തെ മികവിന് അടിസ്ഥാനമാക്കിയാണ് നല്‍കുക.

ബിരുദ കോഴ്‌സിനുള്ള യോഗ്യതകള്‍

ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സര്‍വകലാശാല നിര്‍ദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നേടിയവരായിരിക്കണം. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ചവരായിരിക്കണം.

ബിരുദാനന്തര കോഴ്‌സിനുള്ള യോഗ്യതകള്‍

ഇന്ത്യയില്‍ സ്ഥിര താമസമുള്ള വിദ്യാര്‍ഥികളായിരിക്കണം.

പ്ലസ് ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്ക് ഉണ്ടായിരിക്കണം.

ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. പാഠ്യേതര കോഴ്‌സുകളിലും മികച്ച പ്രകടനം കാഴ്ച്ച വെക്കണം.

Leave a Reply

Your email address will not be published.