ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെയാണ് അപേക്ഷ സമർപ്പിക്കാനവസരം. വിശദ വിവരങ്ങൾക്കായി https://ignouadmission.samarth.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്ലേക്കുള്ള രണ്ടാം വര്‍ഷത്തേക്കും, മൂന്നാം വര്‍ഷത്തേക്കും തുടര്‍പഠനത്തിനുള്ള റീ രജിസ്‌ട്രേഷനും ജനുവരി 31നുള്ളിൽ പൂര്‍ത്തിയാക്കണം. ഇതിനായി onlinerr.ignou.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും, സംശയനിവാരണത്തിനുമായി ഈ നമ്പറിൽ ബന്ധപ്പെടുക 0496 2525281.
സെൻട്രൽ യൂണിവേഴ്സിറ്റി പിജി 2025
രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലെ പിജി പ്രവേശനത്തിനുള്ള പരീക്ഷയായ cuet pg 2025ന് വിദ്യാർത്ഥികൾക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഫെബ്രുവരി 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാനാണ് അവസരം. മാര്‍ച്ച് 13 മുതല്‍ 31 വരെ പരീക്ഷകൾ നടക്കും. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി പരീക്ഷ കേന്ദ്രങ്ങളുണ്ട്.
17 പരീക്ഷ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ ദുബായ്, കുവൈത്ത്, ബഹ്‌റൈന്‍, മസ്‌കത്ത്, ദോഹ, ഷാര്‍ജ, റിയാദ്, സിംഗപ്പൂര്‍, കാന്‍ബറ ഉള്‍പ്പെടെ 27 വിദേശ കേന്ദ്രങ്ങളുമുണ്ട്. പരീക്ഷയെഴുതാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് 4 കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം.
സര്‍വകലാശാലകള്‍
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള / തമിഴ്‌നാട്/ കര്‍ണാടക, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, യൂണിവേഴ്‌സറ്റി ഓഫ് ഡല്‍ഹി, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സറ്റി, ഐ ഐ ടി ലക്‌നൗ, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തുടങ്ങി നിരവധി യൂണിവേഴ്‌സിറ്റികള്‍ സിയുഇടിക്ക് പരിധിയില്‍ വരുന്നതാണ്.
യോഗ്യത
ആകെ 157 വിഷയങ്ങളാണുള്ളത്. ബന്ധപ്പെട്ട ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്കും 2025 ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. പക്ഷെ ചേരാനുദ്ദേശിക്കുന്ന സര്‍വകലാശാലകളിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതായി വരും.
പരീക്ഷ ഫീസ്
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി ഇത്തവണ പരീക്ഷ ഫീസ് കുത്തനെ ഉയർത്തിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിന് 1400 രൂപയും, ഒബിസിക്കാര്‍ക്ക് 1200 രൂപയും, പട്ടികജാതി വിഭാഗക്കാര്‍ക്ക് 1100 രൂപയുമാണ് അപേക്ഷഫീസ്. അഡീഷണല്‍ പേപ്പറുകള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടതായി വരും.
വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പണത്തിനുമായി https://exams.nta.ac.in/CUETPG/, www.nta.ac.in തുടങ്ങിയ വെബ്സൈറ്റുകൾ സന്ദര്‍ശിക്കുക. ഹെല്‍പ്പ്‌ലൈന്‍: 011/40759000.