മലയാളി വിദ്യാര്‍ഥികളുടെ വിദേശ പഠന സ്വപ്‌നങ്ങള്‍ക്ക് എന്നും വെല്ലുവിളിയാണ് ഭാഷാപ്രാവീണ്യ പരീക്ഷകള്‍. അന്താരാഷ്ട്ര തലത്തില്‍ ഉപരിപഠനത്തിനായി അപേക്ഷ നല്‍കുന്ന സമയത്ത് ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, സാറ്റ് മുതലായ പരീക്ഷകളിലെ സ്‌കോറുകള്‍ പരിഗണിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള ഭാഷാപ്രാവീണ്യ പരീക്ഷയാണ് ഐ.ഇ.എല്‍.ടി.എസ്. നമുക്ക് ചുറ്റും കൂണുപോലെ മുളച്ച് പൊന്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തന്നെയാണ് ഈ പരീക്ഷയുടെ പ്രസിദ്ധിക്ക് ഏറ്റവും വലിയ ഉദാഹരണം. പല വിദ്യാര്‍ഥികളും ഭീമമായ തുക ഫീസായി നല്‍കി ഐ.ഇ.എല്‍.ടി.എസ് പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. പലപ്പോഴും കുട്ടികളുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ക്ക് പരീക്ഷയൊരു വില്ലനായി തീരുകയും ചെയ്യുന്നു.
എന്നാല്‍ യു.കെയില്‍ ഐ.ഇ.എല്‍.ടി.എസ് പരീക്ഷയെഴുതാതെ തന്നെ ഉപരിപഠനം ഓഫര്‍ ചെയ്യുന്ന യൂണിവേഴ്‌സിറ്റികള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അത്തരം സ്ഥാപനങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം!
ഐ.ഇ.എല്‍.ടി.എസ് -സ്‌കോറുകള്‍ പരിഗണിക്കുന്നില്ലെന്ന് കരുതി അക്കാദമിക നിലവാരത്തില്‍ സന്ധിചെയ്യുന്ന സ്ഥാപനങ്ങളല്ല ഇവ. പകരം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി പ്രവേശനം കൂടുതല്‍ സുതാര്യമാക്കാന്‍ വേണ്ടിയാണ് സ്ഥാപനങ്ങള്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ഭാഷ പ്രാവീണ്യം അളക്കുന്നതിനായി മറ്റുപല മാര്‍ഗങ്ങളാണ് ഈ സ്ഥാപനങ്ങള്‍ അവലംബിക്കാറ്. അത്തരത്തില്‍ ഐ.ഇ.എല്‍.ടി.എസ് സ്‌കോറില്ലാതെ തന്നെ പ്രവേശനം നേടാവുന്ന സ്ഥാപനങ്ങള്‍ നമുക്കൊന്ന് പരിചയപ്പെടാം.
- യൂണിവേഴ്‌സിറ്റി ഓഫ് ബോള്‍ട്ടന്‍.
- യൂണിവേഴ്‌സിറ്റി ഓഫ് ബേസല്‍
- ലണ്ടന്‍ സൗത്ത് ബാങ്ക് യൂണിവേഴ്‌സിറ്റി
- യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലെയ്ഷര്‍
- ബെര്‍മിങ്ഹാം സിറ്റി യൂണിവേഴ്‌സിറ്റി
- ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റി
- യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍
- യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍ എന്നിവയാണവ,
ഐ.ഇ.എല്‍.ടി.എസിന് പകരമായി മറ്റുപല രേഖകളും യൂണിവേഴ്‌സിറ്റി ആവശ്യപ്പെടാറുണ്ട്. ഓരോ സ്ഥാപനത്തിന്റെയും അഡ്മിനിസ്‌ട്രേഷന്‍ തീരുമാനങ്ങള്‍ക്കനുസരിച്ച് ഇവ മാറാം.
- HSE, SSC മാര്‍ക്ക് ലിസ്റ്റ്
- ബാച്ചിലേഴ്‌സ് സെമസ്റ്റര്‍ മാര്‍ക്ക് ഷീറ്റ്
- പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്
- കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്
- മീഡിയം ഓഫ് ഇന്‍സ്ട്രക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ( ഇംഗ്ലീഷിലെ സീനിയര്‍ ഇയര്‍ സ്‌കോറുകള്‍ അനുസരിച്ച്)
- പാസ്‌പോര്‍ട്ട്
- റെക്കമെന്റേഷന്‍ ലെറ്ററുകള്‍
- വിശദമായ സിവി
9 എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്
10 മറ്റ് അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകള്‍