എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയര്‍ അസിസ്റ്റന്റ് വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റുമാരുടെ (ഫയര്‍ സര്‍വീസസ്) നിയമനത്തിനായുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള 89 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. തല്‍പ്പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനുവരി 28 ആണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. ഉദ്യോഗാർത്ഥികൾ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ അംഗീകൃത റെഗുലര്‍ ഡിപ്ലോമയോ 12-ാം ക്ലാസ് (റഗുലര്‍ പഠനം) പാസായവരോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്…